എല്ലാം വിലക്ക് വാങ്ങിക്കാൻ സാധിക്കില്ലെന്ന് ബി.ജെ.പി ഒരു ദിവസം തിരിച്ചറിയും -പ്രിയങ്ക
text_fieldsന്യൂഡൽഹി: കർണാടകയിൽ വിശ്വാസ വോട്ടിൽ പരാജയപ്പെട്ട് കോൺഗ്രസ്-െജ.ഡി.എസ് സഖ്യസർക്കാർ വീണതോടെ ബി.ജെ.പിക്ക െതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. എല്ലാം വിലക്ക് വാങ്ങിക്കാൻ സാധിക്കില്ലെന്ന ് ബി.ജെ.പി ഒരു ദിവസം തിരിച്ചറിയുമെന്ന് പ്രിയങ്ക അഭിപ്രായപ്പെട്ടു.
ട്വിറ്ററിലൂടെയാണ് പ്രിയങ്ക ബി.ജെ.പിക്കെതിരെ രംഗത്തു വന്നത്. ‘‘എല്ലാം വിലക്ക് വാങ്ങിക്കാൻ സാധിക്കില്ലെന്ന് ബി.ജെ.പി ഒരു ദിവസം തിരിച്ചറിയും. എല്ലാവരേയും ഭീഷണിപ്പെടുത്താൻ സാധിക്കില്ല. എല്ലാ കള്ളങ്ങളും ഒടുവിൽ വെളിച്ചത്താവും. അതുവരെ നമ്മുടെ രാജ്യത്തെ പൗരന്മാര്‍ക്ക് ബി.ജെ.പിയുടെ അനിയന്ത്രിതമായ അഴിമതി സഹിക്കേണ്ടിവരും. അതുവരെ ജനപക്ഷത്ത് നില്‍ക്കുന്ന സ്ഥാപനങ്ങളെ ആസൂത്രിതമായി പൊളിച്ചുനീക്കല്‍, അധ്വാനവും ത്യാഗവും കൊണ്ട് കെട്ടിപ്പടുത്ത ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തല്‍ എന്നിവ സഹിക്കേണ്ടി വരും" പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഭരണപക്ഷത്തെ 15 എം.എൽ.എമാർ രാജി സമർപ്പിച്ചതോടെയാണ് കർണാടകയിൽ ഭരണ പ്രതിസന്ധി ഉടെലടുത്തത്. ബി.ജെ.പി പാളയത്തിലേക്ക് നീങ്ങിയ വിമതരെ തിരിച്ചെത്തിക്കാൻ കോൺഗ്രസ്,ജെ.ഡി.എസ് നേതൃത്വം പരാമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ സഭ വിശ്വസവോട്ടിലേക്ക് നീങ്ങുകയും 99നെതിരെ 105 വോട്ടുകൾക്ക് കർണാടക നിയസഭയിൽ വിശ്വാസവോട്ട് പരാജയപ്പെടുകയുമായിരുന്നു.
Until then I suppose, the citizens of our country will have to endure their unbridled corruption, the systematic dismantling of insitutions that protect the people’s interests and the weakening of a democracy that took decades of toil and sacrifice to build.
— Priyanka Gandhi Vadra (@priyankagandhi) July 23, 2019
2/2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.