'ഒരു ദിവസം കാവി കൊടിയാകും ഇന്ത്യയുടെ ദേശീയ പതാക' -വിവാദ പരാമർശവുമായി ആർ.എസ്.എസ് നേതാവ്
text_fieldsബംഗളൂരു: ഇന്ത്യയുടെ ദേശീയ പതാക ഭാവിയിൽ മാറ്റാൻ സാധ്യതയുണ്ടെന്ന വിവാദ പരാമർശവുമായി കർണാടകയിലെ ആർ.എസ്.എസ്. നേതാവ് പ്രഭാകർ ഭട്ട്. കർണാടകയിലെ കുട്ടറിൽ കൊറഗജ്ജ ക്ഷേത്രത്തിലേക്ക് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പദയാത്രയുടെ സമാപന യോഗത്തിൽ സംസാരിക്കവെയാണ് വിവാദ പരാമർശം നടത്തിയത്.
''ഒരിക്കൽ കാവിക്കൊടിയാകും നമ്മുടെ ദേശീയ പതാക. കോൺഗ്രസിന്‍റെ പ്രീണനനയം കാരണമാണ് ഇന്ത്യയുടെ പതാക തകർന്നത്. ആരാണ് ത്രിവർണ പതാക രൂപീകരിച്ചത്‍? ഇതിന് മുമ്പ് നമ്മുടെ പതാക ഏതായിരുന്നു? നേരത്തെ ബ്രിട്ടീഷ് പതാകയായിരുന്നു ഇവിടെ. അതിന് മുമ്പ് ഹരിത നക്ഷത്രവും ചന്ദ്രനും ഉള്ള പതാക ഉണ്ടായിരുന്നു.''-ഭട്ട് പറഞ്ഞു.
പാർലമെന്റിലും രാജ്യസഭയിലും ഭൂരിപക്ഷം ആളുകൾ വോട്ട് ചെയ്യുകയാണേൽ പതാക മാറ്റുമെന്നും ഇതിങ്ങനെ തുടർന്നാൽ ഹിന്ദു സമൂഹം ഒന്നിക്കുമെന്നും ഭട്ട് മുന്നറിയിപ്പ് നൽകി.
അതേസമയം, സ്കൂളുകളിൽ ഭഗവദ്ഗീത ഉൾപ്പെടുത്തുന്ന കാര്യത്തെ പറ്റിയും പ്രഭാകർ ഭട്ട് പ്രതികരിച്ചു. എല്ലാ വീടുകളിലും ഭഗവദ്ഗീത വായിക്കണം. ലോകത്ത് ഒരാൾക്ക് ശരിയായി ജീവിക്കണമെങ്കിൽ അവർ തീർച്ചയായും ഭഗവദ്ഗീത വായിക്കേണ്ടതുണ്ട്. അതിനാൽ ഗുജറാത്ത് സർക്കാറിനെപ്പോലെ കർണാടക സർക്കാരും ധീരമായ ചുവടുവെപ്പ് നടത്തിയിട്ടുണ്ടെന്നും ഭട്ട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.