ബി.ജെ.പി ഭരിക്കുമ്പോൾ മണിക്കൂറിൽ ഒരു കർഷകൻ ആത്മഹത്യ ചെയ്യുന്നു -കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ഓരോ മണിക്കൂറിലും ഒരു കർഷകൻ ആത്മഹത്യ ചെയ്യുകയാണെന്നും രാജ്യത്തെ കർഷക ആത്മഹത്യക്ക് കാരണം ബി.ജെ.പി സർക്കാരിന്റെ നയങ്ങളാണെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനാട്ടെ. പൂനയിലെ കർഷകൻ ദശരഥ് ലക്ഷ്മൺ കേദാറി ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ആത്മഹത്യ കുറിപ്പിൽ ബി.ജെ.പി സർക്കാർ നയങ്ങളാണ് തന്റെ മരണത്തിന് കാരണമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വതാത്പര്യങ്ങൾ മാത്രമാണ് ശ്രദ്ധിച്ചതെന്നും ലക്ഷ്മൺ പറഞ്ഞു. വായ്പ തിരച്ചടക്കാൻ തന്റെ കയ്യിൽ പണം ഇല്ലെന്നും, നിസ്സഹായനാണെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു. കർഷകർക്ക് കുറഞ്ഞ താങ്ങുവില നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ടെന്ന് ശ്രിനാട്ടെ പറഞ്ഞു.
2021ൽ രാജ്യത്ത് ആത്മഹത്യ ചെയ്ത 1,64,033 പേരിൽ 10,881 പേർ കർഷകരാണ്. രാജ്യത്തെ ആകെ ആത്മഹത്യകളിൽ 6.6 ശതമാനമാണ് അത്. അതായത് ഒരു ദിവസം 30 കർഷകർ ആത്മഹത്യ ചെയ്യുന്നു. മണിക്കൂറിൽ ഒരു കർഷകനും ആത്മഹത്യ ചെയ്യുന്നു എന്നും ശ്രിനാട്ടെ മാധ്യമങ്ങളോട് പറഞ്ഞു.
2022ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് സർക്കാർ വാഗ്‌ദാനം ചെയ്തിരുന്നു. എന്നാൽ അവർക്ക് ശരാശരി 27 രൂപ മാത്രമാണ് ലഭിക്കുന്നതെന്നും ഡീസൽ വില വർധിപ്പിച്ചും, കാർഷിക ഉത്പന്നങ്ങൾക്കും ഉപകരണങ്ങൾക്കും ജി.എസ്.ടി ചുമത്തിയും സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ശ്രിനാട്ടെ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.