Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; ഒരാൾ പിടിയിൽ: രണ്ട് പേര് ഒളിവിൽ

text_fields
bookmark_border
crime
cancel

പട്ന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ. ബിഹാറിലെ ഗയയിലാണ് സംഭവം. മൂന്ന് പേരടങ്ങുന്ന സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ജില്ലയിലെ ഇമാംഗഞ്ച് പൊലീസ് സ്റ്റേഷൻ്റെ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. ജൂലൈ ഒന്നിന് രാത്രിയാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. ഇഷ്ടികചൂളയിലേക്ക് കൊണ്ടുപോയി സംഘം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. മൂന്ന് ദിവസത്തോളം തുടർച്ചയായി പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. സംഭവം പുറത്തു പറഞ്ഞാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ജൂലൈ 4 ന് കുട്ടിയെ വിട്ടയച്ചു.

വീട്ടിൽ തിരിച്ചെത്തിയ കുട്ടി ഭയം മൂലം ആദ്യം കുടുംബത്തെ വിവരം അറിയിച്ചില്ലെങ്കിലും പിന്നീട് സംഭവങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകി.

സംഭവത്തിൽ പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പേർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsrape
News Summary - One held raping minor girl
Next Story