ഇന്ത്യയിലെ മൂന്നിലൊന്ന് കോവിഡ് കേസും കേരളത്തിൽ
text_fields
തിരുവനന്തപുരം: പുതുതായി ഇന്ത്യയിൽ റെക്കോഡ് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ മൂന്നിലൊന്നും കേരളത്തിൽ. രാജ്യത്തുടനീളം കോവിഡ് കേസുകൾ ഗണ്യമായി കുറയുേമ്പാഴും സംസ്ഥാനത്ത് കാര്യങ്ങൾ വലിയ മാറ്റമില്ലാതെ തുടരുന്നുവെന്നാണ് ഏറ്റവുമൊടുവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ മുതൽ കേരളമാണ് മറ്റു സംസ്ഥാനങ്ങളെക്കാൾ മുന്നിൽ നിൽക്കുന്നത്.
ബുധനാഴ്ച കേരളത്തിൽ രേഖപ്പെടുത്തിയത് 6,815 കോവിഡ് കേസുകളാണ്. 15,000 ത്തിലേറെയാണ് രാജ്യത്തെ മൊത്തം കണക്ക്. ജനുവരി 13 നുശേഷം നീണ്ട ഒരാഴ്ച ഇന്ത്യയിലെ കണക്കുകളുടെ 37 ശതമാനമോ അതിൽകൂടുതലോ ആണ് കേരളത്തിലെത്.
നേരത്തെയുണ്ടായിരുന്നതിനെ അപേക്ഷിച്ച് എണ്ണം കുറയുകയും വിവിധ ജില്ലകൾ കൂടുതൽ തുറന്നുനൽകുകയും ചെയ്തത് കേരളത്തിലും സ്ഥിതി നിയന്ത്രണ വിധേയമായതിെൻറ സൂചനയാണെന്ന് സംസ്ഥാന സർക്കാർ പറയുന്നു.
ദേശീയാടിസ്ഥാനത്തിൽ സെപ്റ്റംബർ 16ന് 93,617 ആയിരുന്നത് ജനുവരി 19ന് 14,376 ആയി കുറഞ്ഞിരുന്നു. എന്നാൽ, കേരളത്തിൽ ഒക്ടോബർ 13ന് 8,728 എണ്ണം വരെ എത്തിയത് കഴിഞ്ഞ ആഴ്ച 5,000 ആയി കുറഞ്ഞത് മാത്രമാണ് ആശ്വാസകരം. ഒരു ഘട്ടത്തിൽ ഇത് രാജ്യത്തിെൻറ 45 ശതമാനംവരെ എത്തിയെങ്കിലും നേരിയ കുറവ് അവസാന നാളുകളിലുണ്ട്.
ജനുവരി ആരംഭത്തോടെ സംസ്ഥാനത്ത് സ്കൂളുകളും തിയറ്ററുകളും വരെ തുറന്നിട്ടുണ്ട്. സ്കൂളുകൾ 10, 12 ക്ലാസുകളാണ് തുറന്നത്. ജനുവരി 13നായിരുന്നു സിനിമ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. ആയുർവേദ റിേസാർട്ടുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്.
രാജ്യത്ത് മറ്റിടങ്ങളിലും കൂടുതൽ തുറന്നതിനൊപ്പം പരിശോധന ആപേക്ഷികമായി കുറച്ചതായുംസൂചനയുണ്ട്.
കേരളത്തിൽ കോവിഡ് ബാധിച്ച് മരണനിരക്ക് ഒരു ശതമാനത്തിലും താഴെയാണ്- 0.4 ശതമാനം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകൾ രാജ്യത്ത് 1.8 ശതമാനമായപ്പോൾ കേരളത്തിൽ ഇത് 11.8 ശതമാനം തൊട്ടതാണ് ആശങ്കയുണർത്തുന്നത്.
കേരളത്തിൽ കാര്യങ്ങൾ അതി ഗുരുതരമായി തുടരുക്യാശണന്നും നിലവിൽ 40 ശതമാനംപരിശോധനയും ആൻറിജനാണെന്നും അധികൃതർ പറയുന്നു. കൂടുതൽ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും ആവശ്യം ശക്തമാണ്.
ഇന്ത്യയിൽ മൊത്തമായി 85 ശതമാനം വരെ രോഗനിരക്ക് കുറഞ്ഞിട്ടുണ്ട്.
അതേ സമയം, കഴിഞ്ഞ മാസാവസാനം സംസ്ഥാനത്തുനടന്ന തദ്ദേശ തെരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിനിടയാക്കിയെന്ന ആശങ്കയും നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.