Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാലിലൊന്നുപേർക്കും...

നാലിലൊന്നുപേർക്കും രണ്ടു ഡോസ്​ വാക്​സിൻ നൽകിയെന്ന്​

text_fields
bookmark_border
covid vaccine
cancel

ന്യൂഡൽഹി: രാജ്യത്ത്​ നാലിലൊരാൾ രണ്ടു കോവിഡ്​ വാക്​സിനും സ്വീകരിച്ചതായി കണക്കുകൾ. ബുധനാഴ്​ച രാവിലെ വരെയുള്ള റിപ്പോർട്ടുകൾ പ്രകാരം 18ന്​ മുകളിലുള്ളവരിൽ രണ്ടു വാക്​സിനും സ്വീകരിച്ചവരുടെ എണ്ണം 25 ശതമാനം കടന്നു. ഒരു വാക്​സിൻ സീകരിച്ചവരുടെ എണ്ണം 43.5 ശതമാനത്തിലും എത്തി. 18ന്​ മുകളിൽ രാജ്യത്ത്​ 94 ​േകാടി പേരുണ്ടെന്നാണ്​ കണക്കാക്കുന്നത്​.

ആദ്യ ഡോസ്​ 100 ശതമാനം പൂർത്തിയാക്കിയ ഹിമാച​ൽപ്രദേശ്​ തന്നെയാണ്​ രണ്ട്​ ഡോസ്​ നൽകിയവരുടെ എണ്ണത്തിലും മുന്നിൽ. 48.3 ശതമാനം. രണ്ടാമതുള്ള കേരളം 92.1 ശതമാനം പേർക്ക്​ ആദ്യ ഡോസും 40.3 ശതമാനം പേർക്ക്​ രണ്ടാം ഡോസും നൽകി. ഉത്തരാഖണ്ഡിൽ 38.2 ശതമാനവും ഗുജറാത്തിൽ 38.1 ശതമാനവും ഡൽഹിയിൽ 37.4 ശതമാനവും പേർക്ക്​ രണ്ടു ഡോസ്​ വാക്​സിൻ ലഭിച്ചു. ഉത്തർപ്രദേശ്​ ആണ്​ (13.6 ശതമാനം) രണ്ട്​ ഡോസ് നൽകിയവരിൽ ഏറ്റവും പിന്നിൽ. ബിഹാറിൽ 14.5 ശതമാനവും ഝാർഖണ്ഡിൽ 16.2 ശതമാനം​ പേർക്കുമാണ്​ രണ്ടു ഡോസ്​ വാക്​സിൻ ലഭിച്ചത്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid vaccine
News Summary - One in four was given two doses of the vaccine
Next Story