ഒരിന്ത്യ രാമായണം കാണുന്നു; മറ്റൊന്ന് അതിജീവനത്തിനായി പൊരുതുന്നു - കപിൽ സിബൽ
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. രണ്ട് ഇന്ത്യയുണ്ടെ ന്നും ഒരു ഇന്ത്യ വീട്ടിലിരുന്ന് യോഗ ചെയ്യുകയും രാമായണം കാണുകയും ചെയ്യുമ്പോൾ മറ്റൊരു ഇന്ത്യ വീടെത്താനും അതിജീ വനത്തിനായും പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
'രണ്ട് ഇന്ത്യയുണ്ട്. ഒന്ന് വീട്ടിൽ യോഗ ചെയ്യുന്നു, രാമായണം കാണുന്നു, അന്തക്ഷാരി കളിക്കുന്നു. മറ്റൊന്ന് വീട്ടിലെത്താൻ ശ്രമിക്കുന്നു. അതിജീവനത്തിനായി പോരാടുന്നു. ഭക്ഷണമില്ലാതെ, പാർപ്പിടമില്ലാതെ, സഹായമില്ലാതെ'- കപിൽ സിബൽ ട്വിറ്ററിൽ കുറിച്ചു.
Two India’s
— Kapil Sibal (@KapilSibal) April 1, 2020
One ( at home )
Doing yoga
Watching Ramayana
Playing Antakshari
The other ( trying to reach home )
Fighting for survival
Without food
Without shelter
Without support
ലോക്ക്ഡൗണിലായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി താൻ യോഗ പരിശീലിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചിരുന്നു. വാർത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കർ വീട്ടിലിരുന്ന് രാമായണം കാണുന്നതും കേന്ദ്രമന്ത്രി സ്മൃതി ഇറാനി ജനത കർഫ്യൂ വേളയിൽ അന്തക്ഷാരി കളിക്കുന്നതും ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇതിനെ പരോക്ഷമായി പരിഹസിച്ചു കൊണ്ടാണ് സിബലിന്റെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.