മണിപ്പൂരിൽ തീവെപ്പ്; പൊലീസിന്റെ ആയുധം കവരാൻ ശ്രമം
text_fieldsഇംഫാൽ: മണിപ്പൂരിൽ തലസ്ഥാന നഗരിക്കടുത്ത കാംഗ്ല ഫോർട്ടിൽ വാഹനങ്ങൾ തകർക്കുകയും പൊലീസിന്റെ ആയുധങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത ജനക്കൂട്ടത്തിനുനേരെ വെടിയുതിർത്തതായി അധികൃതർ. സംഭവത്തിൽ ആളപായമില്ലെന്നും പൊലീസ് പറഞ്ഞു.
അക്രമസംഭവങ്ങൾ അരങ്ങേറിയ സോങ്ദോ ഗ്രാമത്തിലേക്ക് വെള്ളിയാഴ്ച കരസേനയുടെയും അതിർത്തി രക്ഷാ സേനയുടെയും ഓരോ വിഭാഗത്തെ നിയോഗിച്ചിരുന്നു. ബിഷ്ണുപുർ മാർക്കറ്റ് മേഖലയിൽ ഇവരുടെ നീക്കത്തിന് തടസ്സം നേരിട്ടതായും അധികൃതർ പറഞ്ഞു. ഇരുനൂറോളം വരുന്ന സംഘമാണ് കംഗ്ല ഫോർട്ടിലെ മഹാബലി റോഡിൽ വെള്ളിയാഴ്ച രാത്രി രണ്ടു വാഹനങ്ങൾക്ക് തീയിട്ടത്. ആയുധങ്ങൾ കൈവശപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്നും പൊലീസ് പറഞ്ഞു. ഇവിടെതന്നെ തടിച്ചുകൂടിയ മറ്റൊരു സംഘത്തെ വിരട്ടിയോടിച്ചിട്ടുമുണ്ട്. യെയിങ്ങാങ്പോപ്കി മേഖലയിൽ അർധരാത്രിയിൽ വെടിവെപ്പു നടന്നതായും റിപ്പോർട്ടുണ്ട്. ബിഷ്ണുപുർ ജില്ലയിലെ കാങ്വായിയിൽ പൊലീസ് ഓഫിസർ അടക്കം നാലു പേർ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടന്ന അക്രമങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇരു സമുദായങ്ങളും ഇടകലർന്ന് താമസിക്കുന്ന മേഖലയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.