പാചകത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അയൽവാസി മരിച്ചു, ഏഴുപേർക്ക് പരിക്ക്
text_fieldsപൂനെ: ഫ്ലാറ്റിലെ അടുക്കളയിൽ പാചകത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിക്കുകയും ഏഴുേപർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിെൻറ ആഘാതത്തിൽ ചുവരിടിഞ്ഞ് വീണാണ് തൊട്ടടുത്ത അപ്പാർട്ട്മെൻറിലെ ധ്യാനേശ്വർ തെംകർ മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ വീട്ടമ്മ അർച്ചന സർവാഡിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഹാരാഷ്ട്ര പൂനെ ജില്ലയിലെ പിംപ്രി ചിഞ്ച്‌വാഡിലാണ് സംഭവം. ഞായറാഴ്ച രാവിലെ 7.30 ഓടെ അർച്ചന ഗ്യാസ് സ്റ്റൗ ഓണാക്കിയപ്പോൾ വൻശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരുവീടുകളെയും വേർത്തിരിക്കുന്ന ചുവർ ഇടിഞ്ഞ് അടുത്ത വീട്ടിലെ ധ്യാനേശ്വർ തെംകറിെൻറ ദേഹത്തേക്ക് വീണാണ് ദാരുണാന്ത്യം സംഭവിച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഇദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. എട്ടുവയസ്സുള്ള മകൾക്കും പരിക്കേറ്റു. അർച്ചനയുടെ കുടുംബത്തിലെ അഞ്ചുപേർക്കാണ് പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.