വീണ്ടും യു ടേൺ; നൈറ്റ് കർഫ്യു പിൻവലിച്ച് യെദിയൂരപ്പ
text_fieldsബംഗളൂരു: കർണാടകയിൽ ഏർപ്പെടുത്തിയ രാത്രി കർഫ്യു പിൻവലിച്ച് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. തീരുമാനം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് പിൻമാറ്റം. ജനുവരി രണ്ട് വരെയായിരുന്നു രാത്രി കർഫ്യു ഏർപ്പെടുത്തിയത്.
വിദഗ്ധരുടെ നിർദേശത്തെ തുടർന്നാണ് രാത്രി കർഫ്യു ഏർപ്പെടുത്തിയത്. ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിെന തുടർന്നായിരുന്നു നടപടി. എന്നാൽ, പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ മാനിച്ച് രാത്രി കർഫ്യു ആവശ്യമില്ലെന്ന നിലപാടിലേക്ക് എത്തിയെന്ന് യെദിയൂരപ്പയുടെ പ്രസ്താവനയിൽ പറയുന്നു. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയാണ് തീരുമാനമെടുത്തത്. കോവിഡ് പ്രോട്ടോകോൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നും യെദിയൂരപ്പ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി കർഫ്യു ഏർപ്പെടുത്തേണ്ടെന്നായിരുന്ന യെദിയൂരപ്പയുടെ നിലപാട്. എന്നാൽ, ബുധനാഴ്ച തീരുമാനം മാറ്റി കർഫ്യു പ്രഖ്യാപിച്ചു. വ്യാഴാഴ്ച വീണ്ടും തീരുമാനം മാറ്റിയിരിക്കുകയാണ് യെദിയൂരപ്പ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.