Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരു രാജ്യം ഒരു...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: കോവിന്ദ് സമിതിയുമായി നിയമ കമീഷൻ ചർച്ച നടത്തി ​

text_fields
bookmark_border
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: കോവിന്ദ് സമിതിയുമായി നിയമ കമീഷൻ ചർച്ച നടത്തി ​
cancel

ന്യൂ​ഡ​ൽ​ഹി: ‘ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് രൂ​പ​വ​ത്ക​രി​ച്ച മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സ​മി​തി​യു​മാ​യി നി​യ​മ ക​മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ ജ​സ്റ്റി​സ് ഋ​തു​രാ​ജ് അ​വ​സ്തി ച​ർ​ച്ച ന​ട​ത്തി. ഉ​ന്ന​ത​ത​ല സ​മി​തി​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് നി​യ​മ ക​മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​നും ചി​ല അം​ഗ​ങ്ങ​ളും ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം അ​റി​യി​ക്കാ​നെ​ത്തി​യ​ത്.

2029ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം എ​ല്ലാ സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​കൂ​ടി അം​ഗ​മാ​യ സ​മി​തി നി​യ​മ ക​മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​നാ​യി പ​ല നി​യ​മ​സ​ഭ​ക​ളു​ടെ​യും കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ക്കു​ക​യും വെ​ട്ടി​ച്ചു​രു​ക്കു​ക​യും വേ​ണ്ടി വ​രും.

ലോ​ക്സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​രു​മി​ച്ച് ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ഭി​പ്രാ​യ​മ​റി​യി​ക്കാ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ​ട് ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ​മി​തി​ക്ക് കൂ​ടി സ്വീ​കാ​ര്യ​മാ​യ തീ​യ​തി കൂ​ടി​ക്കാ​ഴ്ച​ക്കാ​യി നി​ശ്ച​യി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ രേ​ഖാ​മൂ​ലം അ​ഭി​പ്രാ​യം അ​റി​യി​ക്കാ​മെ​ന്നും പാ​ർ​ട്ടി​ക​ൾ​ക്ക് ​അ​യ​ച്ച ക​ത്തി​ൽ രാം​നാ​ഥ് കോ​വി​ന്ദ് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Law Commissionone nation one election
News Summary - one nation one election Law Commission discussion
Next Story