Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2020 5:00 PM IST Updated On
date_range 15 May 2020 8:04 AM IST‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ പദ്ധതിയുമായി കേന്ദ്രം
text_fieldsbookmark_border
ന്യൂഡൽഹി: ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തിെൻറ ഏതു ഭാഗത്തും ഈ റേഷൻ കാർഡ് ബാധകമാക്കുമെന്നും 25ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് രണ്ടാംഘട്ട പ്രഖ്യാപനത്തിൽ ധനമന്ത്രിനിർമല സീതാരാമൻ പറഞ്ഞു.
2020 ആഗസ്റ്റിൽ 83 ശതമാനം കാർഡുകളും വൺ നേഷൻ വൺ റേഷൻ കാർഡ് പദ്ധതിയിൽ കൊണ്ടുവരും. 2021 ഓടെ ഈ പദ്ധതി പൂർത്തിയാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. വൺ നേഷൻ വൺ റേഷൻ കാർഡ് പദ്ധതി നടപ്പിലാക്കുക അന്തർ സംസ്ഥാന തൊഴിലാളികൾക്ക് കൂടി സഹായകകരമാകുന്ന രീതിയിലായിരിക്കും. ഇതോടെ രാജ്യത്ത് എവിടെനിന്നും റേഷൻ കാർഡുപയോഗിച്ച് റേഷൻ വാങ്ങാൻ സാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story