കമ്പ്യൂട്ടർ മോണിറ്റർ, കോട്ടൺപുതപ്പ് വില കുറയും
text_fields ന്യൂഡൽഹി: ജൂലൈ മുതൽ നടപ്പാക്കിയ ചരക്ക് സേവന നികുതി (ജി.എസ്.ടി) നിരക്കിലെ അപാകതകൾ ശ്രദ്ധയിൽപെട്ടതിനെതുടർന്ന് കൂടുതൽ ഉൽപന്നങ്ങൾക്ക് നികുതി കുറച്ച് വില ക്രമപ്പെടുത്താൻ ജി.എസ്.ടി കൗൺസിൽ തീരുമാനം.
ഇതനുസരിച്ച് നിത്യോപയോഗസാധനങ്ങളടക്കം നാൽപതോളം ഉൽപന്നങ്ങളുടെ നികുതിനിരക്കിലാണ് ശനിയാഴ്ച ഹൈദരാബാദിൽ ചേർന്ന ജി.എസ്.ടി കൗൺസിൽ മാറ്റം വരുത്തിയത്. 20 ഇഞ്ച് വരെ വലുപ്പമുള്ള കമ്പ്യൂട്ടർ മോണിറ്റർ, കോട്ടൺപുതപ്പ്, കട്ടിയുള്ള പരുത്തി തുണി എന്നിവയുടെ നികുതിയിൽ കുറവ് വരുത്തിയപ്പോൾ ആഡംബരകാറുകളുടെ സെസ് രണ്ടുമുതൽ ഏഴുശതമാനം വരെ കൂട്ടാനും ധാരണയായി.
ജി.എസ്.ടിയിൽ നേരേത്ത 12 ശതമാനം സ്ലാബിൽ ഉൾപ്പെടുത്തിയിരുന്ന സാരി ഫാൾ, ധൂപ് ബത്തി, വാൽനട്ട്, ഉണങ്ങിയ വാളൻപുളി, വറുത്ത പരിപ്പുകൾ, കസ്റ്റാർഡ് പൗഡർ, പിണ്ണാക്ക് എന്നിവ അഞ്ചുശതമാനം സ്ലാബിലേക്ക് മാറ്റി. ഇതുമൂലം ഇവയുടെ വില കുറയും. പോഴ്സലിൻ അല്ലെങ്കിൽ ചൈന ക്ലേയിൽ നിർമിച്ച ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ, അടുക്കള പാത്രങ്ങൾ, മറ്റ് വീട്ടുസാധനങ്ങൾ, ടോയ്ലറ്റ് സാധനങ്ങൾ എന്നിവയുടെ നികുതി യഥാക്രമം 18, 28 ശതമാനത്തിൽ നിന്ന് 12ലേക്ക് കുറച്ചു. ൈവദ്യുതിയിൽ പ്രവർത്തിക്കാത്ത മണി, മുട്ടുമണി കൂടാതെ ചെറിയ വിഗ്രഹങ്ങൾ എന്നിവയുടെ നികുതിനിരക്ക് 18ൽ നിന്ന് 12 ശതമാനമാക്കി.
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമീഷൻ വഴി വിൽക്കുന്ന ഖാദിതുണിത്തരങ്ങളെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കി. ജൂലൈയിൽ ആരംഭിച്ച ജി.എസ്.ടിയുടെ ആദ്യ റിേട്ടൺ സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ പത്തുവരെ നീട്ടുകയും ചെയ്തു. ബ്രാൻഡ് ചെയ്യാത്ത ഭക്ഷ്യവസ്തുക്കളെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കിയതിനാൽ നിരവധി ബ്രാൻഡഡ് ഉൽപന്നങ്ങളെ കമ്പനികൾ ബ്രാൻഡ് രഹിതമാക്കിക്കൊണ്ടിരിക്കുകയാണ്. ഇൗ സാഹചര്യം കണക്കിലെടുത്ത് ഒരു ഉൽപന്നം ബ്രാൻഡഡ് ആണോ അല്ലയോ എന്നത് തീരുമാനിക്കാൻ 2017 േമയ് 15 അവസാന തീയതിയായി കണക്കാക്കാനും ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചു.
പുതിയ നികുതിനിരക്ക് പ്രാബല്യത്തിൽ വരുന്ന തീയതി പിന്നീട് അറിയിക്കും. കഴിഞ്ഞ ജൂൈലയിൽ ജി.എസ്.ടി നടപ്പാക്കിയശേഷമുള്ള രണ്ടാമത്തെ കൗൺസിൽ യോഗമാണ് ശനിയാഴ്ച ഹൈദരാബാദിൽ ചേർന്നത്.
ചൂലിനും ബ്രഷുകൾക്കും നികുതിയില്ല
പ്ലാസ്റ്റിക് മഴക്കോട്ടുകളും റബർ ബാൻഡും നേരേത്ത ജി.എസ്.ടിയിലെ 28 ശതമാനം സ്ലാബിലായിരുന്നെങ്കിൽ ഇവയെ യഥാക്രമം 18,12 ശതമാനം സ്ലാബുകളിലേക്ക് മാറ്റി. ഇഡലി-ദോശ മാവിെൻറ ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് 12 ആയി കുറച്ചു.
ചൂല്, ബ്രഷുകൾ എന്നിവക്ക് പൂർണമായും നികുതി ഒഴിവാക്കി. ഗ്യാസ് ലൈറ്ററിെൻറ നികുതി 28ൽ നിന്ന് 18 ശതമാനമായാണ് കുറച്ചത്. പ്രാർഥനക്ക് ഉപയോഗിക്കുന്ന ധൂപ് ബത്തിയടക്കമുള്ള സാധനങ്ങളെ 18 ശതമാനത്തിൽ നിന്ന് അഞ്ചുശതമാനം നികുതിനിരക്കിലേക്ക് കൊണ്ടുവന്നു. 20 ഇഞ്ച് കമ്പ്യൂട്ടർ മോണിറ്ററിെൻറ നികുതി 28ൽ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതുവഴി 20 ഇഞ്ച് സ്ക്രീനിനെ 17 ഇഞ്ച് മോണിറ്ററിനുള്ള 18 ശതമാനം നികുതി നിരക്കിലേക്ക് ഏകീകരിച്ചു.
1000 രൂപ വരെ വിലയുള്ള കോട്ടൺപുതപ്പിെൻറ നികുതി അഞ്ച് ശതമാനവും അതിൽ കൂടിയ വിലയുടെ പുതപ്പിന് 12 ശതമാനവുമായിരിക്കും നികുതി.
നേരേത്ത ഇതു രണ്ടും 18 ശതമാനം സ്ലാബിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.