Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2024 9:47 AM IST Updated On
date_range 26 July 2024 9:47 AM ISTനിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ മതിൽ തകർന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം; ഒമ്പത് പേർക്ക് പരിക്ക്
text_fieldsbookmark_border
ഡൽഹി: ഡൽഹിയിലെ ധ്വാരകയിൽ നിർമ്മാണത്തിലിരിക്കുന്ന ആശുപത്രി കെട്ടിടത്തിൻ്റെ ബേസ്‌മെന്റിന്റെ മതിൽ തകർന്ന് വീണ് യുവതി മരിച്ചു. സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഉത്തർ പ്രദേശ് ജാൻസി സ്വദേശി ദേവി(30)യാണ് മരിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ വെച്ചാണ് ദേവി മരിച്ചത്.
പരിക്കേറ്റ എല്ലാവരും ആശുപത്രി നിർമ്മാണ തൊഴിലാളികളാണ്. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ കെട്ടിടം തകരുകയായിരുന്നു തുടർന്ന് നിരവധി തൊഴിലാളികൾ അതിനടിയിൽ അകപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story