മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ കോൺഗ്രസ് വിഭാവനം ചെയ്ത പദ്ധതി- രാഹുൽ ഗാന്ധി
text_fieldsന്യൂയോർക്ക്: നരേന്ദ്രമോദി സർക്കാറിെൻറ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി കോൺഗ്രസ് നേരത്തെ വിഭാവനം ചെയ്തതാണെന്ന് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രിൻസ്റ്റൻ യൂനിവേഴ്സിറ്റിയിൽ വിദ്യാർഥി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മേക്ക് ഇൻ ഇന്ത്യ’ എന്ന ആശയത്തിൽ ഏറെ താൽപര്യം തോന്നിയിരുന്നു. എന്നാൽ അത് ലക്ഷ്യം വെച്ചിരുന്നത് മോദി സർക്കാർ ഉൾപ്പെടുത്തിയതുപോെലയുള്ള ആളുകളെയല്ല. തങ്ങളുടെ വീക്ഷണവും നടപ്പാക്കാൻ ഉദ്ദേശിച്ച രീതിയും വ്യത്യസ്തമായിരുന്നു. എന്നാൽ മോദി വൻ വ്യവസായ സംരംഭങ്ങളെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ചെറുകിട സംരംഭങ്ങളും ഇടത്തരം വ്യവസായങ്ങളുമാണ് ഇതിൽ ഉൾപ്പെടുത്തേണ്ടിയിരുന്നത്. അങ്ങനെയാെണങ്കിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമായിരുന്നു - ‘മേക്ക് ഇൻ ഇന്ത്യ’യെ കുറിച്ചുള്ള ചോദ്യത്തിന് രാഹുൽ മറുപടി നൽകി.
ഇന്ത്യയുടെയും ചൈനയുടെയും പ്രവർത്തനമികവായിരിക്കും ലോകം അടിസ്ഥാനപരമായി എങ്ങനെ മാറിയിരിക്കണമെന്നത് തീരുമാനിക്കുക.
ഇന്ത്യയും ചൈനയും കാര്‍ഷികരാജ്യങ്ങളില്‍നിന്ന് നഗര വികസിത മാതൃകാ രാജ്യങ്ങളായി മാറികൊണ്ടിരിക്കയാണ്. ഇരു രാജ്യങ്ങളിലെ ജനങ്ങളും ഈ മാറ്റത്തിന് വിധേയരാവുകയാണ്. അങ്ങനെയാണ് ഇരുരാജ്യങ്ങളും ചേര്‍ന്ന് ഭാവിയിലെ ലോകത്തെ അടിമുടി മാറ്റിമറിക്കുകയെന്ന് രാഹുല്‍ പറഞ്ഞു.
ചൈന ജനാധിപത്യപരമാണോ അല്ലയോ എന്നു പറയുന്നില്ല. ചൈന ഈ മാറ്റങ്ങളെ സ്വീകരിച്ചിരിക്കുന്നത് അവരുടെതായ വഴിയിലൂടെയാണ്. ഇന്ത്യ ഇന്ത്യയുടേതായ ശൈലിയിലൂടെയും. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസമ്പത്തുള്ള രാജ്യങ്ങളും തമ്മില്‍ സഹകരണവും മത്സരവും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.