കശ്മീരിൽ സൈനികനും ഏഴ് നുഴഞ്ഞുകയറ്റക്കാരും കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: കശ്മീരിൽ അതിർത്തിരേഖ ലംഘിച്ച് നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ ഒരു സൈനികനും മരിച്ചു. വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിൽ നൗഗാം മേഖലയിൽ വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് നുഴഞ്ഞുകയറ്റക്കാരെ വധിച്ചു. ഇൗ ഏറ്റുമുട്ടലിനിടെയാണ് സൈനികൻ മരിച്ചത്. ബുധനാഴ്ച മച്ചിൽ മേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു. ഗുരേസ്, മച്ചിൽ, ഉറി മേഖലകളിലാണ് നുഴഞ്ഞുകയറ്റശ്രമങ്ങളുണ്ടായത്. വൻ ആയുധശേഖരവും വെടിക്കോപ്പുകളും പിടിച്ചെടുത്തു.
അതേസമയം, നുഴഞ്ഞുകയറ്റക്കാർക്ക് വൻ തോക്കുകളും പീരങ്കികളുമടക്കം ആയുധങ്ങൾ നൽകി പാക് സൈന്യം സഹായിക്കുന്നുണ്ടെന്ന് സൈനികവൃത്തങ്ങൾ പറഞ്ഞു. ഇൗ വർഷം 22 നുഴഞ്ഞുകയറ്റശ്രമങ്ങൾ പരാജയപ്പെടുത്തിയെന്നും 34 ഭീകരരെ വധിച്ചെന്നും നോർത്തേൺ കമാൻഡ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.