മൂന്നിലൊരാൾക്ക് ഭർതൃപീഡനം
text_fieldsന്യൂഡൽഹി: രാജ്യത്തെ മൂന്നിലൊന്ന് ഭാര്യമാരും ഭർതൃപീഡനത്തിന് ഇരയാകുന്നതായി റിപ്പോർട്ട്. എന്നാൽ, തല്ലുകൊള്ളുന്നു എന്നു മാത്രമല്ല, അത് കൊള്ളേണ്ടവരാണെന്ന ബോധം വെച്ചുപുലർത്തുന്നവരാണ് ഭൂരിഭാഗം ഇന്ത്യൻ സ്ത്രീകളുമെന്നും ഇതു സംബന്ധിച്ച പഠനത്തിൽ പറയുന്നു. ഗുജറാത്തിെല വഡോദര കേന്ദ്രമായി പ്രവർത്തിക്കുന്ന സർക്കാറിതര സംഘടനയായ സഹജ് ആണ് റിേപ്പാർട്ട് തയാറാക്കിയത്. ഇംഗ്ലണ്ട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിരവധി സംഘടനകളുടെ സഹായത്തോടെയായിരുന്നു സർവേ.
ദേശീയ കുടുംബ ആരോഗ്യ സർവേ -നാലിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 15നും 49നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 27 ശതമാനവും ശാരീരിക അതിക്രമത്തിന് ഇരയാകുന്നുണ്ട്. സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ഇന്ത്യ മുന്നേറുേമ്പാഴും ജാതിയുെടയും മതത്തിെൻറയും ലിംഗത്തിെൻറയും അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ നാൾക്കുനാൾ ഏറിവരുന്നതായി റിപ്പോർട്ടിലുണ്ട്. കുടുംബനാഥൻ എന്ന പദവി പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ െപരുമാറാനുള്ള അധികാരം എന്ന മട്ടിൽ പലയിടത്തും പ്രയോഗിക്കുന്നു. ഗർഭധാരണവേളയിലും ഇതേ മാനസികാവസ്ഥ വെച്ചുപുലർത്തുന്നവരാണേറെ.
ആൺകുട്ടികളുമായി താരതമ്യം ചെയ്യുേമ്പാൾ കുറഞ്ഞ വിദ്യാഭ്യാസം, പോഷകാഹാരക്കുറവ്, കുറഞ്ഞ ആരോഗ്യപരിചരണം എന്നിവ പെൺകുട്ടികൾ അനുഭവിക്കേണ്ടിവരുന്നു. രാജ്യത്ത് കാര്യക്ഷമവും ശക്തവുമായ തുല്യത നയം നടപ്പാക്കണമെങ്കിൽ ഒേട്ടറെ വെല്ലുവിളികൾ നിലവിലുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയ നേതൃത്വത്തിലും സാമ്പത്തിക രംഗത്തും കൂടുതൽ സ്ത്രീ പങ്കാളിത്തം ഉണ്ടായെങ്കിലേ സ്ത്രീപുരുഷസമത്വത്തിലേക്ക് മുന്നേറാൻ കഴിയൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.