യോഗാ ദിനത്തിൽ രാഹുൽ ഗാന്ധിയുടെ ട്വീറ്റ് വിവാദത്തിൽ
text_fieldsന്യൂഡൽഹി: അന്താരാഷ്ട്ര യോഗാ ദിനത്തിൽ രാഹുൽ ഗാന്ധിയുടെ ട്വീറ്റ് യോഗയെയും ഇന്ത്യൻ സൈന്യത്തെയും അപമാനിക്കുന്ന താണെന്ന് ആരോപണം. ഇന്ത്യൻ സൈന്യത്തിന്റെ ശ്വാന വിഭാഗത്തിലെ അംഗങ്ങളും അവയുടെ പരിശീലകരും യോഗാ പ്രദർശനം നടത്തുന് ന ചിത്രമാണ് 'ന്യൂ ഇന്ത്യ' എന്ന അടിക്കുറിപ്പോടെ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്.
New India. pic.twitter.com/10yDJJVAHD
— Rahul Gandhi (@RahulGandhi) June 21, 2019
മോദി സർക്കാരിന്റെ പ്രധാന വികസന മുദ്രാവാക്യമാണ് 'ന്യൂ ഇന്ത്യ'. കോൺഗ്രസ് അധ്യക്ഷന്റെ ട്വീറ്റിനെ ബി.ജെ.പി രൂക്ഷമായാണ് വിമർശിച്ചത്. സൈന്യത്തേയും ധീര ജവാന്മാരേയും ശ്വാന വിഭാഗത്തേയും യോഗയേയും മാത്രമല്ല രാജ്യത്തെ തന്നെയാണ് രാഹുൽ ഗാന്ധി അധിക്ഷേപിച്ചതെന്ന് ബി.ജെ.പി എം.പി തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു.
Ok. He still hasn't learnt his lessons.
— Tejasvi Surya (@Tejasvi_Surya) June 21, 2019
In one go, he has insulted our Army, brave Jawans, the incredible dog unit, Yoga tradition & our country.
I feel really sad for all the young Congress workers (if there are any left) that they have to deal with this man as their leader. https://t.co/c4Vjanw6Wk
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.