സ്കൂൾ വാൻ ദേഹത്ത് കയറിയിറങ്ങി; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
text_fieldsഹൈദരാബാദ്: സ്കൂൾ വാൻ കയറി ഒന്നര വയസുകാരി മരിച്ചു. ഹൈദരാബാദിലാണ് സംഭവം. സഹോദരനെ യാത്രയാക്കാൻ പിതാവിനൊപ്പമെത്തിയ കുഞ്ഞാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഡ്രൈവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 (എ) വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
മലയാളിയായ മിഥുൻ പാർക്കലിന്റെ മകളാണ് മരണപ്പെട്ടത്. മൂത്ത മകനെ യാത്രയാക്കാൻ ഇറങ്ങിയതായിരുന്നു മിഥുൻ. അവധിക്ക് തങ്ങളുടെ ജന്മനാടായ കേരളത്തിലേക്ക് പോകുകയാണെന്നും ഒരാഴ്ച മകനെ വിളിക്കാൻ വരേണ്ടതില്ലെന്നും മിഥുൻ ഡ്രൈവറോട് സംസാരിച്ചിരുന്നു. സംസാരത്തിന് ശേഷം വാഹനമെടുത്തപ്പോഴാണ് കുഞ്ഞ് വാഹനത്തിനടിയിൽപ്പെട്ടത്. കുഞ്ഞ് തന്നെ പിന്തുടർന്ന് എത്തിയ വിവരം മിഥുനും അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു. സംഭവത്തിൽ വാനിന്റെ ഡ്രൈവറായ ഇംതിയാസിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.