നോട്ട് അസാധുവാക്കൽ: മോദിയെ പ്രംശസിച്ച് മുകേഷ് അംബാനി
text_fieldsമുംബൈ: നോട്ട് പിൻവലിക്കൽ തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി.പഴയ നോട്ടുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് ചരിത്രപരമായ തീരുമാനമെടുത്ത പ്രധാനമന്ത്രി അഭിനന്ദനമർഹിക്കുന്നു. നോട്ട് പിൻവലിക്കലിലൂടെ നോട്ടില്ലാ സമ്പദ് വ്യവസ്ഥയാണ് അദ്ദേഹം പരിചയപ്പെടുത്തുന്നതെന്നും മുകേഷ് അംബാനി പറഞ്ഞു.
എല്ലാവരുടെ കയ്യിലും ഡിജിറ്റൽ എ.ടി.എമ്മാണുള്ളത്. ഡിജിറ്റൽ സംവിധാനത്തിലൂടെ സാധ്യമാകുന്ന ഇടപാടുകൾ സാമ്പത്തിക വളർച്ചക്ക് സഹായകമാണ്. അഭൂതപൂര്‍വ്വമായ സുതാര്യതയും ഉത്തരവാദിത്വവുമാണ് നൽകുന്നത്. ഡിജിറ്റൽ സംവിധാന സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല അവസരമാണ് നോട്ട് പിൻവലിക്കലിലൂടെ രാജ്യത്തിന് കൈവന്നിരിക്കുന്നത്. നോട്ടില്ലാ സമ്പദ് വ്യവസ്ഥയെയും ഡിജിറ്റൽ ഇടപാടുകളെയും സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ നടപടി ധീരമാണെന്നും മുകേഷ് അംബാനി പറഞ്ഞു.
റിലയന്‍സ് ജിയോ ഉപഭോക്താക്കൾക്കുള്ള സൗജന്യ സേവനം ‘ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍' എന്ന പേരിൽ മാർച്ച് 31 വരെ നീട്ടിയത് സംബന്ധിച്ച പ്രഖ്യാപനത്തിനായി ചേർന്ന വാർത്താ സമ്മേളനത്തിലാണ് മുകേഷ് അംബാനി മോദിയെ പ്രശംസിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.