ഉള്ളിയിൽ കണ്ണീരണിഞ്ഞ് കർഷകർ; കിലോക്ക് 50 പൈസ
text_fieldsഭോപാൽ: തെരഞ്ഞെടുപ്പിന് പിന്നാലെ കർഷകരെ കണ്ണീരിലാഴ്ത്തി ഉള്ളിവില വീണ്ടും കൂപ്പു കത്തി. കഴിഞ്ഞദിവസങ്ങളിൽ കിലോക്ക് ഒരു രൂപക്ക് മുകളിലായിരുന്ന വില ഞായറാഴ്ചയോടെ 50 പൈസയായി കുറഞ്ഞു. മൊത്തം കാർഷിക വിളകൾക്ക് തുച്ചമായ പ്രതിഫലമാണ് ലഭിക്കുന്നതെങ്കിലും ഉള്ളിയുടെയും വെളുത്തുള്ളിയുടെയും വില ദയനീയമായി കുറയുകയാണ്. വെളുത്തുള്ളിക്ക് കിലോക്ക് രണ്ടുരൂപയാണ് വില.
വിളവെടുപ്പ് സീസണായതിനാൽ പച്ചക്കറികൾ ഒരുമിച്ച് വിപണിയിലെത്തിയതാണ് വിലകുറയാൻ കാരണമായി പറയുന്നത്. മധ്യപ്രദേശിലെ നീമച്ചിനടുത്തുള്ള മാൽവ മേഖലയിലാണ് പ്രധാനമായും ഉള്ളി കൃഷിയുള്ളത്. കൃഷിയിറക്കാനായി ചെലവിട്ട പണംപോലും തിരിച്ചുകിട്ടാത്തതിനെ തുടർന്ന് കർഷകർ വിളകൾ നശിപ്പിക്കുകയും കാലികൾക്ക് തീറ്റയായി നൽകുകയുമാണ്.
നീമച്ചിലെ ചന്തയിൽ ദിനംപ്രതി ഏകദേശം 10,000 ചാക്ക് ഉള്ളിയും വെളുത്തുള്ളിയും എത്തുന്നുണ്ടെന്നാണ് കണക്ക്. തിങ്കളാഴ്ച ഉള്ളിയും വെളുത്തുള്ളിയും കയറ്റിയ നിവധി ലോറികളും ട്രാക്ടറുകളും റോഡിലിറങ്ങിയതിനാൽ പലയിടത്തും ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.