ഒാൺലൈനിനും കേന്ദ്രവല
text_fieldsന്യൂഡൽഹി: കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും ചോർത്താൻ അനുമതി നൽകിയ വിവാദ ഉത്തര വിന് പിറകെ ഒാൺലൈൻ ഉള്ളടക്കങ്ങൾ സർക്കാറിന് സെൻസർ ചെയ്യാൻ കഴിയുന്ന നിയമഭേദഗ തിയും വരുന്നു. കേന്ദ്ര സർക്കാറിന് നിയമ വിരുദ്ധമാണെന്ന് തോന്നുന്ന ഒാൺലൈൻ ഉള്ളടക് കങ്ങൾ എടുത്തുകളയാൻ അധികാരം നൽകുന്നതാണ് നിർദിഷ്ട നിയമഭേദഗതി. വിവാദ ചട്ടം സം ബന്ധിച്ച് കേന്ദ്ര ഇലക്ട്രോണിക്സ്, െഎ.ടി മന്ത്രാലയവും കേന്ദ്ര സൈബർ നിയമ വിഭാഗവും ഗൂഗ്ൾ, ഫേസ്ബുക്ക്, വാട്ട്സ്ആപ്, ആമസോൺ, യാഹൂ, ട്വിറ്റർ, ഷെയർചാറ്റ്, സെബി, ഇൻറർനെറ്റ് സേവനദാതാക്കളുടെ അസോസിയേഷൻ എന്നിവയുമായി െവള്ളിയാഴ്ച ചർച്ച നടത്തി.
വിവര സാേങ്കതിക വിദ്യ നിയമത്തിെൻറ 79ാം വകുപ്പിൽ മധ്യവർത്തി മാർഗനിർദേശക ചട്ടങ്ങൾ 2018 എന്ന പേരിലാണ് നിയമ ഭേദഗതി കൊണ്ടുവരുന്നത്. ഇതിലൂടെ ഒാരോ ഒാൺലൈൻ മാധ്യമവും പ്ലാറ്റ്ഫോമും തങ്ങളുടെ ഉള്ളടക്കങ്ങളെ നിയന്ത്രിക്കാനും നീക്കംചെയ്യാനുമുള്ള സംവിധാനങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് കരട് ചട്ടം വ്യക്തമാക്കുന്നു. നിയമപരമായ ഒരു ഉത്തരവ് സംബന്ധിച്ച് ആശയവിനിമയം നടത്തി 72 മണിക്കൂറിനകം ഏത് ഉറവിടത്തിൽ നിന്നാണ് ആ വിവരം ലഭിച്ചതെന്ന് കണ്ടെത്തി കേന്ദ്ര സർക്കാറിനെയോ അതിെൻറ അന്വേഷണ, സുരക്ഷാ ഏജൻസികളെയോ അറിയിക്കണം.
രാജ്യത്തിെൻറ പരമാധികാരത്തിനും അഖണ്ഡതക്കും ഭരണകൂടത്തിെൻറ സുരക്ഷിതത്വത്തിനും വിദേശരാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധത്തിനും സാമൂഹിക ക്രമത്തിനും അന്തസ്സിനും ധാർമികതക്കും എതിരാകുന്നതും കോടതിയലക്ഷ്യത്തിന് കാരണമാകുന്നതും ആയ ഉള്ളടക്കങ്ങളാണ് നീക്കം ചെയ്യേണ്ടത്. ഇവ ഏതാണെന്ന് കോടതി ഉത്തരവിലൂടെയോ സർക്കാർ ഏജൻസിയുടെ ഉത്തരവിലൂടെയോ അറിഞ്ഞാൽ 24 മണിക്കൂറിനകം നീക്കംചെയ്യണം. തുടർന്ന് 180 ദിവസം ആ ഫയൽ കൈവശം സൂക്ഷിക്കണമെന്ന് ചട്ടം 3(8) പറയുന്നു. നിലവിൽ ഇത് 90 ദിവസമാണ്.
ഒാൺലൈൻ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനും ഉത്തരവാദിത്തവും സുതാര്യതയും പ്രതിബദ്ധതയും കൊണ്ടുവരാനുമാണ് െഎ.ടി നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതെന്ന് കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു. കരടു ചട്ടം തങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും അതേക്കുറിച്ച് വിശദമായ വിലയിരുത്തൽ സമർപ്പിക്കുമെന്നും ‘ഇൻറർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ’ സഹ സ്ഥാപകനും അഭിഭാഷകനുമായ അപർ ഗുപ്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.