ഓൺലൈൻ ഇടപാടിൽ തടസ്സം; ആശങ്കയിലായത് ആയിരങ്ങൾ
text_fieldsബംഗളൂരു: ഒക്ടോബർ ഒന്നിന് ഓൺലൈൻ ഇടപാട് തടസ്സപ്പെട്ടതോടെ ആയിരക്കണക്കിന് സ്വകാര്യ ബാങ്ക് ഉപഭോക്താക്കൾ ആശങ്കയിലായി. ബാങ്കുകൾ പ്രതിസന്ധിയിലേക്ക് കൂപ്പുകൂത്തുകയാണെന്ന സമൂഹ മാധ്യമങ്ങളിലെ വ്യാജപ്രചാരണവും കൂടിയായതോടെ ഭീതി ഇരട്ടിച്ചു.
ഉത്സവകാലത്ത് ഇ-കോമേഴ്സ് വെബ്സൈറ്റുകൾ വൻ ഇളവുകൾ പ്രഖ്യാപിച്ചതും ശമ്പളം നൽകേണ്ട ദിവസവുമായതിനാലാണ് പതിവിൽ കവിഞ്ഞ് ഇടപാടുകൾ വർധിച്ചത്. ഇതോടെ ഓൺലൈൻ ഇടപാടുകൾക്ക് തടസ്സം നേരിടുകയായിരുന്നു. പ്രതിസന്ധിയിലായ പി.എം.സി ബാങ്കിെൻറ ഉപഭോക്താക്കളുടെ വിഡിയോ വൈറലായതും കൂടുതൽ ആശങ്കക്ക് കാരണമായി.
മാസത്തിെൻറ ആദ്യ ദിവസം തങ്ങൾക്ക് ഓൺലൈനിലൂെട വാടകയും സ്കൂൾ ഫീസും നൽകാനാവുന്നില്ലെന്നായിരുന്നു ഇടപാടുകാരുെട പരാതി. യെസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ ഓൺലൈൻ ഇടപാടുകൾക്കാണ് തടസ്സം നേരിട്ടത്.
സാധാരണയിൽ കവിഞ്ഞ് ഇടപാട് വർധിച്ചതോടെ കൊടക് മഹീന്ദ്ര ബാങ്ക് കൂടുതൽ സർവറുകൾ സ്ഥാപിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നു.
രാവിലെ മാത്രമാണ് പ്രശ്നങ്ങളുണ്ടായതെന്നും വൈകുന്നേരത്തോടെ ഇടപാടുകൾ സാധാരണ നിലയിലായിരുന്നുവെന്നും എച്ച്.ഡി.എഫ്.സി ബാങ്ക് വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.