രാജ്യത്ത് 27 ശതമാനം വിദ്യാർഥികൾക്കും ഓൺലൈൻ പഠനസൗകര്യമില്ല –എൻ.സി.ഇ.ആർ.ടി സർവേ
text_fieldsന്യൂഡൽഹി: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിന് രാജ്യത്തെ 27 ശതമാനം വിദ്യാർഥികൾക്കും ലാപ്ടോപ്, സ്മാർട്ട് ഫോൺ സൗകര്യമില്ലെന്ന് നാഷനൽ കൗൺസിൽ ഫോർ എജുക്കേഷൻ റിസർച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി) സർവേ റിപ്പോർട്ട്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിെൻറ 'വിദ്യാർഥികളുടെ പഠന വർധനക്കുള്ള മാർഗനിർദേശങ്ങ'ളുടെ ഭാഗമായാണ് സർവേ സംഘടിപ്പിച്ചത്. രാജ്യമൊട്ടാകെയുള്ള കേന്ദ്രീയ-ജവഹർ നവോദയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നായി 34,000 പേർ പെങ്കടുത്തു. സ്ഥാപനങ്ങളിലെ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, പ്രിൻസിപ്പൽമാർ എന്നിവരാണ് സർവേയിൽ പങ്കെടുത്തത്.
രാജ്യത്ത് മൂന്നിലൊന്ന് കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ ബുദ്ധിമുട്ടേറിയേതാ ഭാരമേറിയേതാ ആണ്. അതേസമയം, താരതമ്യേന മെച്ചപ്പെട്ട ജീവിത സാഹചര്യമുള്ളവരുടെ മക്കൾ പഠിക്കുന്ന സ്കൂളുകളാണ് സർവേയിൽ ഉൾപ്പെട്ടിരിക്കുന്നത്. അതിനാൽ ഇതര സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളെ കൂടി പരിഗണിക്കുേമ്പാൾ ഡിജിറ്റൽ പഠന സൗകര്യമില്ലാത്തവരുടെ ശതമാനം ഇതിലും കൂടാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സർവേയിൽ നിന്നുയർന്ന മാർഗനിർദേശങ്ങൾ വിദ്യാർഥികൾക്ക് സഹായകരമാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പെഖ്റിയാൽ പറഞ്ഞു.
സർവേയിലെ പ്രധാന കണ്ടെത്തലുകൾ
- ഓൺലൈൻ വഴിയുള്ള കണക്ക് പഠനം പ്രയാസകരമെന്ന് ഭൂരിഭാഗം പേർ. അധ്യാപകരുടെ നേരിട്ടുള്ള മേൽനോട്ടത്തിെൻറ കുറവാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.
- പഠനം പ്രയാസകരമായതിൽ രണ്ടാമത് സയൻസ്. ലാബ് ഉപയോഗത്തിെൻറ അഭാവമാണ് ഇതിന് കാരണം
- സാമൂഹിക ശാസ്ത്രമാണ് മൂന്നാമത്തേത്
- ഭാഷാപഠനം പ്രയാസകരമെന്ന് 17 ശതമാനം വിദ്യാർഥികൾ
- കായിക വിദ്യാഭ്യാസം ഓൺലൈനിൽ ആരംഭിക്കണം
- കലാപഠനം വഴി വീട്ടിലിരിക്കുന്നതിെൻറ ബോറടി മാറ്റാനാകുമെന്ന് 10 ശതമാനംപേർ
- രാജ്യത്തെ 27 ശതമാനം വിദ്യാർഥികൾക്ക് ലാപ്ടോപ്, സ്മാർട്ട് ഫോൺ സൗകര്യങ്ങളില്ല
- വൈദ്യുതി-ഇൻറർനെറ്റ് തടസ്സം ഓൺലൈൻ പഠനത്തെ ബാധിക്കുന്നതായി 28 ശതമാനം പേർ
- വിദ്യാർഥികൾ ഭൂരിഭാഗവും ആശ്രയിക്കുന്നത് മൊബൈൽ ഫോണിനെ
- 50 ശതമാനം വിദ്യാർഥികൾക്കും പാഠപുസ്തകമില്ല
- 36 ശതമാനം വിദ്യാർഥികൾ പാഠപുസ്തകങ്ങളെ ആശ്രയിക്കുന്നു
- എൻ.സി.ഇ.ആർ.ടി വെബ്സൈറ്റ്, 'ദിക്ഷ' എന്നിവയിൽ നിന്ന് ഇ-പാഠപുസ്കം ഡൗൺലോഡ് ചെയ്യാമെന്ന് മിക്കവർക്കും അറിയില്ല. ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനുള്ള സാഹചര്യം പലർക്കുമില്ല
- അധ്യാപകരും പ്രിൻസിപ്പൽമാരും മുഖ്യമായും ആശ്രയിക്കുന്നത് ലാപ്ടോപിനെ
- പഠനത്തിന് ഏറ്റവും കുറച്ച് ഉപയോഗിക്കുന്നത് ടി.വിയും റേഡിയോയും
- ഓൺലൈൻ പഠനം ബുദ്ധിമുട്ടെന്ന് കേന്ദ്രീയ വിദ്യാലയങ്ങളിലെ 24 ശതമാനം വിദ്യാർഥികൾ. ഭാരിച്ചതെന്ന് ആറു ശതമാനം പേർ
- ഓൺലൈൻ പഠനം ഭാരിച്ചതും ബുദ്ധിമുട്ടേറിയതുമെന്ന് കേന്ദ്രീയ വിദ്യാലയങ്ങളിലെ 30 ശതമാനം രക്ഷിതാക്കൾ. ബുദ്ധിമുട്ടേറിയതെന്ന് 10 ശതമാനം പ്രിൻസിപ്പൽമാരും
- ഓൺലൈൻ പഠനം പ്രയാസകരമെന്ന് 28 ശതമാനം നവോദയ വിദ്യാർഥികൾ.
- പഠനം പ്രയാസകരമെന്ന് 26 ശതമാനം സി.ബി.എസ്.ഇ വിദ്യാർഥികൾ. ഭാരിച്ചതെന്ന് 12 ശതമാനം. പ്രയാസകരമെന്ന് 35 ശതമാനം രക്ഷിതാക്കളും
- ഭൂരിഭാഗം സംസ്ഥാനങ്ങളിലും അധ്യാപകർ വീടുകൾ സന്ദർശിച്ചോ രക്ഷിതാക്കളെ ഫോണിൽ വിളിച്ചോ പഠന പുരോഗതി ആരായുന്നു
നിർദേശങ്ങൾ
- ഓൺലൈൻ പഠനോപകരങ്ങളില്ലാത്തവർക്ക് സർക്കാർ ഇടപെട്ട് ഉണ്ടാക്കണം
- ഉപയോഗത്തിലുള്ള പഴയ മൊബൈൽ ഫോണുകൾ സംഭാവനയായി നൽകാവുന്ന കമ്യൂണിറ്റി മൊബൈൽ ബാങ്ക് സ്ഥാപിക്കണം
- സന്നദ്ധ സംഘടന, പൂർവ വിദ്യാർഥി സംഘടന, കോർപറേറ്റ് ഫണ്ട് തുടങ്ങിയവയും ഇതിന് ഉപയോഗിക്കണം
- ഓൺലൈൻ പഠന സൗകര്യമില്ലാത്തവരെ കണ്ടെത്താൻ സ്കൂൾതല സർവേ സംഘടിപ്പിക്കണം
- അധ്യാപകർ വഴിയോ തപാൽ വഴിയോ പാഠപുസ്തകം വീടുകളിലെത്തിക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.