18-45 വയസുള്ളവർ വാക്‌സിന് പണം നൽകണമെന്ന് കേന്ദ്രം; വാക്സിനേഷൻ സ്വകാര്യ കേന്ദ്രങ്ങളിൽ മാത്രം
text_fields18 മുതൽ 45 വയസ്സുവരെയുള്ളവർ കോവിഡ് വാക്‌സിന് പണം നൽകണമെന്ന് കേന്ദ്രസർക്കാർ. ഈ പ്രായപരിധിയിലുള്ളവർ സ്വകാര്യ കേന്ദ്രങ്ങളിൽ നിന്ന് വാക്‌സിൻ എടുക്കണമെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നത്. മേയ് ഒന്നു മുതലാണ് 18 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്യുക. 18 വയസു മുതൽ 45 വയസ് വരെയുള്ളവർ കോവിഡ് വാക്‌സിൻ ലഭിക്കാൻ നിർബന്ധമായും ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യണം. ഇവർക്കുള്ള കോവിഡ് വാക്‌സിൻ സ്വകാര്യ കേന്ദ്രങ്ങളിൽ വച്ച് മാത്രമായിരിക്കും ലഭിക്കുക.
കേന്ദ്ര സര്‍ക്കാരിന്‍റെ കോവിഡ് കൊള്ളക്കെതിരേ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുതിയ തീരുമാനം സ്ഥിതി കൂടുതൽ രൂക്ഷമാക്കുമെന്നാണ് സൂചന.ഏപ്രിൽ 28 മുതൽ രജിസ്ട്രേഷൻ നടത്താം. കോ വിൻ പോർട്ടലിലാണ് വാക്സിനായി രജിസ്ട്രേഷൻ നടത്തേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.