സുപ്രീംകോടതിയിൽ ഓൺലൈനായി വിവരാവകാശം നൽകാം; പോർട്ടൽ ഉടൻ
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയിൽ ഓൺലൈൻ വിവരാവകാശ പോർട്ടൽ ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. വിവരാവകാശ ചോദ്യങ്ങളും അപ്പീലുകളും പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കാനാകും. ഇതുസംബന്ധിച്ച ഹരജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഓൺലൈൻ പോർട്ടൽ തയാറായതായും ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും അറിയിച്ചത്.
ആകൃതി അഗർവാൾ, ലക്ഷ്യ പുരോഹിത് എന്നീ നിയമവിദ്യാർഥികളാണ് ആവശ്യമുന്നയിച്ച് ഹരജി നൽകിയത്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് ഹരജിക്കാർക്ക് വേണ്ടി ഹാജരായത്.
വിവരാവകാശത്തിനായി ഓൺലൈൻ പോർട്ടൽ യാഥാർഥ്യമാക്കുന്നത് കാര്യങ്ങൾ വളരെ എളുപ്പമാക്കുമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഓൺലൈൻ സംവിധാനം നിലവിലില്ലാത്ത ഹൈകോടതികളോടും ഇതേ മാർഗം അവലംബിക്കാൻ നിർദേശിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.