ഒാൺലൈൻ ട്രാവൽ ഏജൻറ് വഴി ട്രെയിൻ ടിക്കറ്റ് എടുത്താൽ 12 രൂപ കൂടും
text_fieldsന്യൂഡൽഹി: ഒാൺലൈൻ ട്രാവൽ ഏജൻറ് വഴി ട്രെയിൻ ടിക്കറ്റ് എടുക്കുന്നവരിൽനിന്ന് അധിക നിരക്ക് ഇൗടാക്കാൻ റെയിൽവേ ടിക്കറ്റ് വിൽപന ചുമതലയുള്ള െഎ.ആർ.സി.ടി.സി തീരുമാനിച്ചു. മേക്ക് മൈ ട്രിപ്, പേ ടി.എം, യാത്ര പോലുള്ള ഒാൺലൈൻ ഏജൻറ് വഴി ടിക്കെറ്റടുക്കുന്നവരാണ് 12 രൂപയും നികുതിയും അധികം നൽേകണ്ടത്. െഎ.ആർ.സി.ടിയുടെ വെബ്സൈറ്റ് പരിപാലിക്കാനുള്ള ചെലവ് കണ്ടെത്തുന്നതിനാണത്രെ ഇത്.
നിലവിൽ 25 ലക്ഷം രൂപ വാർഷികാടിസ്ഥാനത്തിൽ ഒാൺലൈൻ ട്രാവൽ ഏജൻസികളിൽനിന്ന് െഎ.ആർ.സി.ടി.സി ഇൗടാക്കിയിരുന്നു. ഇതിനുപകരമായി ഒാരോ ടിക്കറ്റിൽനിന്നും പണം പിടിക്കാനാണ് തീരുമാനം. പരസ്യം വഴിയും വെബ്സൈറ്റ് പരിപാലനത്തിന് പണം കണ്ടെത്തിയിരുന്നു. എന്നാൽ, വെബ്സൈറ്റ് പരിപാലനം, അപ്ഡേഷൻ തുടങ്ങിയവക്ക് വരവിനേക്കാൾ കൂടുതലാണ് ചെലവാകുന്നതെന്ന് െഎ.ആർ.സി.ടി.സി വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.