കശ്മീരിൽ സ്കൂളുകൾ ഭാഗികമായി തുറന്നു; കുട്ടികൾ ശുഷ്കം
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയശേഷമുള്ള നിയന്ത്രണങ്ങൾ നീക ്കുന്നതിെൻറ ഭാഗമായി ശ്രീനഗറിൽ ചില സ്കൂളുകളും മിക്ക സർക്കാർ ഓഫിസുകളും തുറന്നു. സ ്കൂളുകളിൽ അധ്യാപകരും ജീവനക്കാരും എത്തിയെങ്കിലും വിദ്യാർഥികൾ വന്നില്ല. താഴ്വ രയിൽ മൂന്നിൽരണ്ടു ഭാഗത്ത് ലാൻഡ്ലൈനുകൾ പുനഃസ്ഥാപിച്ചെന്നാണ് അധികൃതർ പറയു ന്നത്.
സുരക്ഷാകാര്യങ്ങൾ വിലയിരുത്തിയശേഷം മൊബൈൽ സേവനം അനുവദിക്കുമെന്നും അറിയിച്ചു. ശ്രീനഗറിലെ മൊത്തം 900 സ്കൂളുകളിൽ, 196 പ്രൈമറി സ്കൂളുകൾ മാത്രമാണ് തിങ്കളാഴ്ച തുറക്കുകയെന്ന് ഡെപ്യൂട്ടി കമീഷണർ ഷാഹിദ് ഇഖ്ബാൽ അറിയിച്ചിരുന്നു. കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ രക്ഷിതാക്കളോട് അഭ്യർഥിച്ചിട്ടുണ്ട്.
ശ്രീനഗറിലെ സ്വകാര്യ സ്കൂളുകൾ എല്ലാം അടഞ്ഞുകിടക്കുകയാണ്. സംഘർഷം ഭയക്കുകയാണ് രക്ഷിതാക്കൾ. ഇവിടത്തെ ‘പൊലീസ് പബ്ലിക് സ്കൂളി’ലും ചില ‘കേന്ദ്രീയ വിദ്യാലയ’ങ്ങളിലും മാത്രമാണ് കുട്ടികൾ എത്തിയതെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാത്രി സംഘർഷമുണ്ടായ മേഖലകളിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. ഇൻറർനെറ്റും മൊബൈലും അനുവദിക്കാനുള്ള നീക്കം അഭ്യൂഹങ്ങൾ പടരുമെന്ന കാര്യം പരിഗണിച്ച് റദ്ദാക്കിയതായി ചില മാധ്യമങ്ങൾ പറയുന്നു.
കാര്യങ്ങൾ വിലയിരുത്തി ദീർഘ നേരത്തേക്കുള്ള നിയന്ത്രണത്തിൽ ഇളവുവരുത്തുമെന്ന് ജമ്മു-കശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ പറഞ്ഞു.
വലിയ ഒത്തുചേരൽ പരിപാടികൾ നടക്കാൻ സാധ്യതയുള്ളപ്പോഴെല്ലാം നിയന്ത്രണമുണ്ടാകുമെന്ന് ഗവർണർ സത്യപാൽ മലികിെൻറ ഉപദേഷ്ടാവ് കെ. വിജയകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.