‘കൊലയാളിയുടെ പ്രസംഗത്തിന് മരിച്ചവർ മാത്രമേ കൈയടിക്കൂ’; സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കഴിയില്ലെന്ന് പ്രകാശ് രാജ്
text_fieldsബംഗളൂരു: കൊലയാളിയുടെ പ്രസംഗത്തിന് മരിച്ചവർ മാത്രമേ കൈയടിക്കൂവെന്നും അതുകൊണ്ട് തനിക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കഴിയില്ലെന്നും നടൻ പ്രകാശ് രാജ്. 'അൺഹാപ്പി ഇൻഡിപെൻഡൻസ് ഡേ' എന്ന ഹാഷ് ടാഗോടെ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്‍റെ വിമർശനം.
നമ്മുടെ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും കുട്ടികൾ അനാഥരാകുകയും ന്യൂനപക്ഷം ബുൾഡോസർ രാജിന് ഇരകളാകുകയും ചെയ്യുന്നിടത്ത് എങ്ങനെയാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുക. കപടദേശീയതയെ ആഘോഷിക്കാൻ കഴിയില്ലെന്നും നിങ്ങളുടെ ആഘോഷത്തിൽ പങ്കുചേരാനില്ലെന്നും നടൻ കുറിപ്പിൽ വ്യക്തമാക്കി .
‘വീടുകളിൽ മരിച്ചവർ അടക്കത്തിനായി കാത്തിരിക്കുമ്പോൾ, കൊള്ളക്കാരുടെ ഘോഷയാത്ര വീട്ടുമുറ്റത്തുകൂടി കടന്നുപോകുമ്പോൾ എനിക്ക് നിങ്ങളുടെ ആഘോഷത്തിൽ പങ്കുചേരാനാകില്ല. ഓരോ വീടും ശ്മശാനമാകുമ്പോൾ, നിങ്ങൾക്ക് പതാക ഉയർത്താമോ? ബുൾഡോസറുകൾ ദേശഭക്തി ഉണർത്തുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ?
രാജ്യത്തോടൊപ്പം ഞാനും കരയുമ്പോൾ, എങ്ങനെ നിങ്ങൾക്കൊപ്പം ആഘോഷിക്കാനാകും’ -പ്രകാശ് രാജ് കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.