ത്രിപുരയെ രക്ഷിക്കാൻ ഇരട്ട എൻജിൻ സർക്കാർ വേണം -അമിത് ഷാ
text_fieldsചന്ദിപുർ (അഗർത്തല): നിയമസഭ തെരഞ്ഞെടുപ്പിൽ ത്രിപുര കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും തിപ്ര മോതയുടെയും ‘ത്രിതല പ്രശ്നങ്ങൾ’ പരിഹരിക്കാൻ ഇരട്ട എൻജിനുള്ള ബി.ജെ.പി സർക്കാറിന് മാത്രമെ കഴിയുകയുള്ളൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ത്രിപുരയിൽ ദീർഘകാലം ആദിവാസികളെ വഞ്ചിച്ച ഇടതുപക്ഷം ഇപ്പോൾ ആദിവാസി നേതാവിനെ മുഖ്യമന്ത്രി മുഖമായി ഉയർത്തിക്കാട്ടുകയാണെന്ന് ഉനകോട്ടി ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷാ പറഞ്ഞു.
കോൺഗ്രസും ഇടതുപക്ഷവും ഒരുമിച്ച് വരുന്നത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയോട് പരാജയം സമ്മതിച്ചതിന്റെ സൂചനയാണ്. അഞ്ച് വർഷത്തിനുള്ളിൽ ബി.ജെ.പി സർക്കാർ സംസ്ഥാനത്തിന്റെ സർവതോന്മുഖമായ വികസനം ഉറപ്പാക്കിയതായി സെപാഹിജാല ജില്ലയിലെ ബിഷ്റാംഗഞ്ചിൽ നടന്ന മറ്റൊരു റാലിയിൽ ആഭ്യന്തരമന്ത്രി പറഞ്ഞു.
ഫെബ്രുവരി 16ന് നടക്കുന്ന 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ സി.പി.എമ്മും കോൺഗ്രസും സംയുക്തമായാണ് മത്സരിക്കുന്നത്. ഇടതു-കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള സി.പി.എം നേതാവായ ജിതേന്ദ്ര ചൗധരിയെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.