ചെന്നൈയിൽ റെയിൽവെ ടിക്കറ്റ് ലഭിക്കുക രണ്ടു വാക്സിനെടുത്തവർക്ക് മാത്രം
text_fieldsചെന്നൈ: ലോക്കൽ ട്രെയിനുകളിൽ രണ്ടുവാക്സിനെടുത്തവർക്ക് മാത്രമേ ഇനിമുതൽ ടിക്കറ്റ് ലഭിക്കൂവെന്ന് ദക്ഷിണ റെയിൽവെയുടെ അറിയിപ്പ്. ജനുവരി 10 മുതൽ 31 വരെയാണ് ഈ നിയമം പ്രാബല്യത്തിൽ വരിക.
ഒമിക്രോൺ തരംഗത്തിനിടെ കോവിഡ് കേസുകൾ കൂടുന്നതിനിടയിലാണ് റെയിൽവെയുടെ തീരുമാനം. സീസൺ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർക്കും നിയമം ബാധകമാണ്. ഈ കാലയളവിൽ മൊബൈലിലൂടെ ടിക്കറ്റ് എടുക്കുന്ന സംവിധാനവും നിർത്തിവെക്കുമെന്ന് റെയിൽവെ അറിയിച്ചു.
വെള്ളിയാഴ്ച 8981 കേസുകളാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചെന്നൈ, കോയമ്പത്തൂർ, കാഞ്ചീപുരം, തിരുവള്ളുവർ ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തലസ്ഥാനനഗരിയായ ചെന്നൈയിൽ മാത്രം 4531 കേസുകളുണ്ട്. സംസ്ഥാനത്ത് 121 ഒമിക്രോൺ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.