Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ​19;...

കോവിഡ്​ ​19; 50,000ത്തിൽ അധികംപേർ ചികിത്സയിലുള്ളത്​ നാലു സംസ്​ഥാനങ്ങളിൽ മാത്രം

text_fields
bookmark_border
കോവിഡ്​ ​19; 50,000ത്തിൽ അധികംപേർ ചികിത്സയിലുള്ളത്​ നാലു സംസ്​ഥാനങ്ങളിൽ മാത്രം
cancel

ന്യൂഡൽഹി: കോവിഡ്​ ബാധിച്ച്​ 50,000ത്തിൽ അധികംപേർ ചികിത്സയിലുള്ളത് നാലു സംസ്​ഥാനങ്ങളിൽ മാത്രമാണെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം. 14 സംസ്​ഥാനങ്ങളിൽ 5000ത്തിൽ താഴെ പേർ മാത്രമാണ്​ ചികിത്സയിലുള്ളത്​. 18 സംസ്​ഥാനങ്ങളിൽ 5000ത്തിനും 50,000ത്തിനും ഇടയിൽ രോഗികൾ ചികിത്സയിലുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

മഹാരാഷ്​ട്ര, ആന്ധ്രപ്രദേശ്​, കർണാടക, ഉത്തർപ്രദേശ്​ എന്നിവിടങ്ങളിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. ഈ നാലു സംസ്​ഥാനങ്ങളിലും 50,000ത്തിൽ അധികംപേർ നിലവിൽ ചികിത്സയിലുണ്ടെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാ​േജഷ്​ ഭൂഷൺ പറഞ്ഞു.

രാജ്യത്ത്​ ഇതുവരെ 49,30,236 പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. 83,809 കോവിഡ്​ കേസുകൾ ചൊവ്വാഴ്​ച പുതുതായി സ്​ഥിരീകരിച്ചു. 1054 മരണവും റിപ്പോർട്ട്​ ചെയ്​തതോടെ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 80,776 ആയി.

9,90,061 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 38,59,399 പേർ രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പി​െൻറ കണക്കുകളിൽ വ്യക്തമാക്കുന്നു. രാജ്യത്ത്​ 8.4 ശതമാനമാണ്​ കോവിഡ്​ പോസിറ്റീവാകാനുള്ള സാധ്യത. എന്നാൽ മഹാരാഷ്​ട്രയിൽ ഇത്​ 21.4 ശതമാനമാണ്​. രാജ്യത്തെ കോവിഡ്​ കേസുകളിൽ 60 ശതമാനവും മഹാരാഷ്​ട്ര, കർണാടക, ആന്ധ്രപ്രദേശ്​, ഉത്തർപ്രദേശ്​, തമിഴ്​നാട്​ എന്നീ സംസ്​ഥാനങ്ങളിലാണെന്നും കണക്കുകളിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Covid indiaCovid deathCovid maharashtra
News Summary - Only Four states have more than 50,000 Covid-19 case
Next Story