Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rajyasabha
cancel
Homechevron_rightNewschevron_rightIndiachevron_rightരാജ്യസഭയിലെ ഏഴു...

രാജ്യസഭയിലെ ഏഴു സെഷനുകളിൽ 100 ശതമാനം ഹാജർ നേടിയത്​ ഒരു എം.പി മാത്രം

text_fields
bookmark_border

ന്യൂഡൽഹി: രാജ്യസഭയിലെ 75ശതമാനം അംഗങ്ങളും സഭാ നടപടിക്രമങ്ങളിൽ പ​ങ്കെടുക്കുന്നുണ്ടെന്ന്​ കണക്കുകൾ. ഒരു എം.പി മാത്രമാണ്​ 100 ശതമാനം ഹാജർ നേടിയത്​.

എ.ഐ.എ.ഡി.എം.കെ എം.പിയായ എസ്​.ആർ. ബാലസുബ്രമണ്യമാണ്​ 100 ഹാജർ സ്വന്തമാക്കിയത്​. രജ്യസഭയിലെ ഏഴു സെഷനുകളിലെയും 138 സിറ്റിങ്ങുകളിലും 75കാരനായ എം.പി പ​ങ്കെടുത്തു. 30 ശതമാനംപേർ എല്ലാ സെഷനുകളിലും പ​െങ്കടുത്തു. രണ്ടുശതമാനത്തിൽ താ​ഴെ അംഗങ്ങൾക്ക്​ മാത്രമാണ്​ പൂജ്യം ശതമാനം ഹാജർ.

അശോക്​ ബാജ്​പായ്​, നീരജ്​ ശേഖർ, വികാസ്​ മഹാത്​മെ, രാംകുമാർ വർമ എന്നിവർ ആറു സെഷനുകളിൽ മുഴുവനായി പ​ങ്കെടുത്തു. രാകേഷ്​ സിൻഹ, സുധാൻഷു ത്രിവേദി,​ ഡോ. കൈലാഷ്​ സോണി, നരേഷ്​ ഗുജ്​റാൾ, വിശംബർ പ്രസദ്​ നിഷാദ്​, കുമാർ കേട്​ഖർ, അമീ യാഗ്​നിക്​ എന്നിവർ അഞ്ചു സെഷനുകളിലും.

വർഷകാല സമ്മേളനത്തിലെ 254ാം സെഷനിലാണ്​ ഏറ്റവും കൂടുതൽ അംഗങ്ങൾ പ​ങ്കെടുത്തത്​. 82.57 ശതമാനം. ഏറ്റവും കുറവ്​ 72.88 ശതമാനവും.

29.14 ശതമാനത്തിനാണ്​ മുഴുവൻ ഹാജർ നേടിയത്​. 1.90 ശതമാനം പേർ ഒരു സഭാ നടപടി ക്രമങ്ങളിലും പ​ങ്കെടുത്തിട്ടില്ല. അതേസമയം, കോവിഡ്​ മഹാമാരി അംഗങ്ങളുടെ ഹാജർ നിലയെ പ്രതികൂലമായി ബാധിച്ചി​ട്ടില്ലെന്നും കണക്കുകൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya SabhaRajya Sabha attendance
News Summary - Only One MP Clocked 100 Percent Attendance In Last 7 Sessions Of Rajya Sabha
Next Story