ഡൽഹിയിൽ 529 മാധ്യമപ്രവർത്തകരിൽ മൂന്ന് േപർക്ക് കോവിഡ്
text_fieldsന്യൂഡൽഹി: കോവിഡിൽ വിറങ്ങലിച്ച് നിൽക്കുന്ന രാജ്യത്തിന് ഡൽഹിയിൽ നിന്നൊരു ആശ്വാസ വാർത്ത. സംസ്ഥാനത്ത് കോ വിഡ് ടെസ്റ്റിന് വിധേയരാക്കിയ 529 മാധ്യമപ്രവർത്തകരിൽ മൂന്ന് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വിറ്ററിലൂടെ അറിയിച്ചു.
മഹമാരിയുടെ സമയത്ത് മാധ്യമങ്ങളുടെ സേവനം അത്യാവശ്യമാണെന്നും. കോവിഡ് ബാധിതർക്ക് പെെട്ടന്ന് രോഗം ഭേദമാകട്ടെയെന്നും കെജ്രിവാൾ ആശംസിച്ചു.
Am so happy to share only 3 out of 529 media persons tested have been detected positive. My best wishes to all of you. Your work is very important esp during a pandemic. Those who have been detected positive, I am praying for your speedy recovery
— Arvind Kejriwal (@ArvindKejriwal) April 29, 2020
രാജ്യത്തിൻെറ വിവിധഭാഗങ്ങളിൽ മാധ്യമപ്രവർത്തകർക്ക് രോഗംപിടിപെടുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് ഡൽഹി സർക്കാർ പരിശോധന നടത്തിയത്. പുറത്തിറങ്ങി ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരെ പരിശോധിക്കുന്നതിനായി പ്രത്യേക കോവിഡ് ടെസ്റ്റ് കേന്ദ്രവും അധികൃതർ ഒരുക്കി. കർണാടക സർക്കാറും സമാന നടപടി സ്വീകരിച്ചിരുന്നു.
കോവിഡിൻെറ പശ്ചാത്തലത്തിൽ ജോലിയിലേർപെടുന്ന മാധ്യമപ്രവർത്തകർ മതിയായ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യത്തിൽ ശ്രദ്ധിക്കണമെന്നും കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയവും നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.