ഗാന്ധി ജയന്തിക്ക് റെയിൽവേയിൽ സസ്യാഹാരം മാത്രം
text_fieldsന്യൂഡൽഹി: ഒക്ടോബർ രണ്ട് ഇനി ശുചിത്വദിനം മാത്രമല്ല ഇന്ത്യൻ റെയിൽവേക്ക് ശുദ്ധ സസ്യാഹാര ദിനം കൂടിയാകുന്നു. മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി റെയിൽവേ, ഗാന്ധി ജയന്തി ദിനം സസ്യാഹാര ദിനമായി ആചരിക്കാൻ തീരുമാനിച്ചു. ഒക്ടോബർ രണ്ടിന് റെയിൽവേയിൽ സസ്യാഹാരം മാത്രം വിതരണം ചെയ്താൽ മതിയെന്ന് വ്യക്തമാക്കി റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും സർക്കുലർ അയച്ചു.
2018, ’19, ’20 എന്നീ വർഷങ്ങളിലാണ് ഒക്േടാബർ രണ്ട് റെയിൽവേ സസ്യാഹാര ദിനമായി ആചരിക്കുന്നത്. സസ്യഹാരത്തിെൻറ പ്രമുഖ പ്രചാരകനായിരുന്നു മഹാത്മ ഗാന്ധിയെന്നും അതിനാലാണ് അദ്ദേഹം ജനിച്ച ദിവസം സസ്യാഹാര ദിനമായി ആചരിക്കുന്നതെന്നും റെയിൽവേ വിശദീകരിക്കുന്നു.
ദണ്ഡിയാത്രയെ അനുസ്മരിച്ച് മാർച്ച് 12 മുതൽ സബർമതി സ്റ്റേഷനിൽനിന്ന് ഉപ്പ് ചാക്കുകൾ സംഭരിച്ച പ്രത്യേക ട്രെയിനുകൾ ‘സ്വച്ഛത എക്സ്പ്രസ്’ എന്ന പേരിൽ ഗാന്ധിയുടെ സമരങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് യാത്രതിരിക്കും. കൂടാതെ, ഗാന്ധിജിയുടെ ചിത്രം പതിഞ്ഞ ടിക്കറ്റായിരിക്കും ഒക്ടോബർ രണ്ടിന് റെയിൽവേ യാത്രക്കാർക്ക് നൽകുക. അതോടൊപ്പം സ്റ്റേഷനുകളിെല ചുമരുകളിൽ ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട അദ്ദേഹത്തിെൻറ ചിത്രങ്ങൾ പ്രദർശിപ്പിക്കും. കേന്ദ്ര സാംസ്കരിക മന്ത്രാലയം രൂപകൽപന ചെയ്ത പ്രേത്യക ലോേഗാ ട്രെയിനുകളുടെ ബോഗികളിൽ പതിക്കാനും റെയിൽവേക്ക് പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.