സാമ്പത്തിക സംവരണം ഭരണഘടന അനുവദിക്കുന്നില്ല –ജസ്റ്റിസ് ചെലമേശ്വർ
text_fieldsന്യൂഡൽഹി: പൊതുവിഭാഗത്തിന് തൊഴിൽ-വിദ്യാഭ്യാസ മേഖലയിൽ 10 ശതമാനം സംവരണം നടപ്പാ ക്കിയത് എത്രകാലം നിലനിൽക്കുമെന്ന് അറിയില്ലെന്നും ഭരണഘടന ഇത് അംഗീകരിക്കുന്നി ല്ലെന്നും ജസ്റ്റിസ് ജെ. ചെലമേശ്വർ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങ ൾക്കല്ല, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകാനുള്ള അധികാരമാണ് പാർലമെൻറ് അടക്കമുള്ള നിയമ നിർമാണ സഭകൾക്ക് ഇന്ത്യൻ ഭരണഘടന നൽകുന്നത്. ഇപ്പോൾ കൊണ്ടുവന്നത് എത്രകാലം നില നിൽക്കുമെന്ന് അറിയുന്നില്ലെന്നും ഭരണഘടന അംഗീകരിക്കുന്നില്ല എന്നുമാത്രം പറയുന്നതായും ജസ്റ്റിസ് ചെലമേശ്വർ വ്യക്തമാക്കി.
ബോംബെ ഐ.ഐ.ടി സംഘടിപ്പിച്ച പ്രഥമ അംബേദ്കര്‍ മെമ്മോറിയല്‍ െലക്ചറില് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ചെലമേശ്വർ. എം.പിയാകാൻ പലരും 50 കോടി രൂപ വരെ ചെലവാക്കുന്നു എന്നാണ് മുൻ തെരഞ്ഞെടുപ്പ് കമീഷണറായ എച്ച്.എസ്. ബ്രഹ്മ പറഞ്ഞത്. ഇത് വളരെ ഗൗരവമുള്ളതാണ്. ഇങ്ങനെ എം.പിയാകുന്നവർ ഭരണഘടനക്കനുസൃതമായി പ്രവർത്തിക്കാനല്ല, ചെലവാക്കിയ തുക തിരിച്ചുപിടിക്കാനാണ് ശ്രമിക്കുക. വിരമിച്ചശേഷം സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന പദവികള്‍ സ്വീകരിക്കേണ്ട എന്നത് തെൻറ വ്യക്തിപരമായ തീരുമാനമായിരുന്നു എന്നും ജസ്റ്റിസ് ചെലമേശ്വർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.