ഭരണഘടനയുടെ കരട് രൂപം തയാറാക്കിയത് ബ്രാഹ്മണൻ -ഗുജറാത്ത് സ്പീക്കർ
text_fieldsഅഹമ്മദാബാദ്: ഇന്ത്യൻ ഭരണഘടനയുടെ കരട് രൂപം തയാറാക്കിയത് ഡോ. ബി.ആർ. അംബേദ്കർ അല്ലെന്നും ഒരു ബ്രാഹ്മണനാണെന്നും ഗ ുജറാത്ത് നിയമസഭാ സ്പീക്കർ രാജേന്ദ്ര ത്രിവേദി. അഹമ്മദാബാദിൽ നടന്ന ബ്രാഹ്മണ വ്യാപാര സമ്മേളനത്തിൽ സംസാരിക്കുകയ ായിരുന്നു ത്രിവേദി.
60 രാഷ്ട്രങ്ങളുടെ ഭരണഘടന പഠിച്ച ശേഷമാണ് ഇന്ത്യൻ ഭരണഘടനയുടെ കരട് രൂപം തയാറാക്കിയതെന്ന് നിങ്ങൾക്കറിയാമോ? കരട് രൂപം ഡോ. അംബേദ്കർക്ക് മുമ്പാകെ അവതരിപ്പിച്ചത് ആരെന്ന് അറിയാമോ? ഭരണഘടനയെ സംബന്ധിച്ച കാര്യങ്ങളിൽ അംബേദ്കറിന്റെ പേര് വലിയ ബഹുമാനത്തോടെയാണ് നമ്മൾ കാണുന്നത്. എന്നാൽ, കരട് രൂപം തയാറാക്കിയത് ബി.എൻ. റാവു എന്ന ബ്രാഹ്മണനാണെന്ന് അംബേദ്കർ തന്നെ പറഞ്ഞിട്ടുണ്ട് -ത്രിവേദി അവകാശപ്പെട്ടു.
മറ്റുള്ളവരെ ഉന്നതിയിലേക്ക് ഉയർത്തുന്നതിന് പിന്നിൽ എന്നും ബ്രാഹ്മണരുണ്ടായിരുന്നു. അംബേദ്കറിനെ ഉയർത്തിയത് റാവുവാണ്. 1949 നവംബർ 25ലെ ഭരണഘടനാ അസംബ്ലിയിൽ അംബേദ്കർ ഇക്കാര്യം സമ്മതിച്ചതായും ത്രിവേദി പറഞ്ഞു.
നൊബേൽ സമ്മാനം നേടിയ എട്ട് ഇന്ത്യക്കാരിൽ ഏഴുപേരും ബ്രാഹ്മണരാണ്. നൊബേൽ സമ്മാനം നേടിയ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് ബാനർജിയും ബ്രാഹ്മണനാണ്. ഡൽഹിയിൽ കഴിഞ്ഞ മാസമുണ്ടായ തീപിടിത്തത്തിൽ 11 പേരെ രക്ഷപ്പെടുത്തിയ ഫയർമാൻ രാജേഷ് ശുക്ലയും ബ്രാഹ്മണനാണെന്ന് ത്രിവേദി പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കൂടി പങ്കെടുത്ത ചടങ്ങിലാണ് രാജേന്ദ്ര ത്രിവേദിയുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.