ഊട്ടി, കൊടൈക്കനാൽ വിനോദ സഞ്ചാരികൾക്ക് ഇ-പാസ് തുടരും
text_fieldsചെന്നൈ: ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് വിനോദ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയ ഇ- പാസ് സമ്പ്രദായം മദ്രാസ് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നതുവരെ തുടരുമെന്ന് ജില്ല കലക്ടർമാർ അറിയിച്ചു.
മേയ് ഏഴുമുതലാണ് ഇ- പാസ് നിർബന്ധമാക്കിയത്. നേരത്തെയുള്ള ഉത്തരവിന്റെ കാലാവധി സെപ്റ്റംബർ 30ഓടെ അവസാനിച്ചിരുന്നു. ഇ- പാസ് സമ്പ്രദായം ഏർപ്പെടുത്തിയശേഷം 13.13 ലക്ഷം വിനോദസഞ്ചാരികളാണെത്തിയത്. കൊടൈക്കനാലിലേക്ക് വരുന്നതിന് 2,91,561 വാഹനങ്ങൾ രജിസ്റ്റർ ചെയ്തുവെങ്കിലും 1,09,636 വാഹനങ്ങൾ മാത്രമാണ് എത്തിയത്.
ചെക്പോസ്റ്റുകളിൽ ഇ- പാസ് ലഭ്യമാക്കുന്നതിനും സംവിധാനമേർപ്പെടുത്തിയിരുന്നു. സർക്കാർ ബസ്, ട്രെയിൻ യാത്രക്കാർക്ക് നിബന്ധന ബാധകമല്ല. ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് വാഹനതിരക്ക് ക്രമാതീതമായി വർധിച്ച സാഹചര്യത്തിലായിരുന്നു കോടതി ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.