പച്ചക്കറി പ്രദർശനത്തോടെ ഊട്ടി വസന്തോത്സവത്തിനു തുടക്കമായി
text_fieldsകോത്തഗിരി: നെഹ്റു പാർക്കിൽ ആരംഭിച്ച രണ്ടുദിവസത്തെ പച്ചക്കറി കൊണ്ടുള്ള രൂപങ്ങളുടെ പ്രദർശനത്തോടെ ഊട്ടി വസന്തോത്സവത്തിനു തുടക്കമായി. ഒന്നര ടൺ ക്യാരറ്റ്, 600 കിലോ മുള്ളങ്കി എന്നിവ കൊണ്ട് രൂപം ചെയ്ത ജിറാഫ്, മീൻ, ഗിറ്റാർ,ഘടികാരം, കാള എന്നിവയാണ് കാണികളെ ആകർഷിക്കുന്ന പ്രധാന കാഴ്ച്ച.
ഊട്ടി രൂപീകരണത്തിന്റെ ഇരുന്നൂറാം വാർഷികം ഓർമിപ്പിക്കുന്ന രൂപവും ഒരിക്കിയിട്ടുണ്ട്. കോയമ്പത്തൂർ തിരുവണ്ണാമല, ധർമ്മപുരി, തേനി, ദിണ്ടുക്കൽ, വിഴുപ്പുറം, കാഞ്ചിപുരം, എന്നീ കാർഷിക വകുപ്പിന്റെയും പ്രദർശനങ്ങൾ ഒരുക്കിയിട്ടുണ്ട്. തമിഴ്നാട് ടൂറിസം വികസന വകുപ്പ് മാനേജ്മെൻറ് ഡയറക്ടർ സന്ദീപ് നന്ദൂരി പ്രദർശനം ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടർ എസ്.പി. അംറിത്ത് അധ്യക്ഷത വഹിച്ചു. ഡി.ആർ.ഒ കീർത്തി പ്രിയദർശനി മറ്റു വിവിധ വകുപ്പ് ഉന്നത അധികൃതരും പങ്കെടുത്തു.
ടൂറിസ്റ്റുകളെയും മറ്റ് കാണികളുടെയും ആകർഷിക്കുന്നതിനും വിനോദത്തിനുമായാണ് ഊട്ടി വസന്തോത്സവ പരിപാടികൾ സംഘടിപ്പിക്കുന്നത്. കോവിഡ് ലോക്‌ഡൗൺ കാരണം 2020, 2021 പ്രദർശനങ്ങൾ റദ്ദാക്കിയിരുന്നു.
പച്ചക്കറി പ്രദർശനം ഗൂഡല്ലൂരിലെ സുഗന്ധവ്യഞ്ജന പ്രദർശനം, റോസാപ്പൂ പ്രദർശനം, ബൊട്ടാണിക്കൽ ഗാർഡനിലെ പുഷ്പമേള, കുന്നൂർ സിംസ് പാർക്കിലെ പഴവർഗ പ്രദർശനം എന്നിവയാണ് പ്രധാന ആഘോഷപരിപാടികളെന്നും അധികൃതർ വ്യക്തമാക്കി. ഇതോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.