86ാം വയസ്സിൽ പത്താംക്ലാസ് പരീക്ഷ ഫസ്റ്റ്ക്ലാസിൽ പാസായി ഓം പ്രകാശ് ചൗതാല
text_fieldsചണ്ഡിഗഡ്: മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്‌ദൾ നേതാവുമായ ഓം പ്രകാശ് ചൗതാല എൺപത്തിയാറാം വയസ്സിൽ പത്താംക്ലാസ് പരീക്ഷ ഫസ്റ്റ് ക്ലാസിൽ പാസായി. ഇംഗ്ലീഷ് പരീക്ഷയിൽ 88 ശതമാനം മാർക്കാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ബോർഡ് ഓഫ് സ്കൂൾ എജ്യുക്കേഷൻ ഓഫ് ഹരിയാനക്ക് (ബി.എസ്.ഇ.എച്ച്.) കീഴിൽ പത്താം ക്ലാസ് പാസാകുന്ന ഏറ്റവും പ്രായംകൂടിയ വിദ്യാർഥിയാണ് ഓം പ്രകാശ് ചൗതാല.
10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ കഴിയുമ്പോഴാണ് ഇദ്ദേഹം പത്താംക്ലാസ് പരീക്ഷ എഴുതിയത്. പക്ഷെ ഇംഗ്ലീഷിൽ തോറ്റു. എങ്കിലും ദേശീയ ഓപ്പൺ സ്കൂൾ പദ്ധതി പ്രകാരം അദ്ദേഹം പ്ലസ്ടു പഠനം തുടങ്ങി പരീക്ഷകളെല്ലാം എഴുതി. ഓഗസ്റ്റ് അഞ്ചിന് ഈ ഫലം പ്രഖ്യാപിച്ചപ്പോൾ ജയിച്ചിരുന്നു.
അപകടത്തിൽ കൈക്ക് പരിക്കേറ്റിരുന്നതു മൂലം പരീക്ഷ എഴുതാനായി ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയെ അദ്ദേഹത്തിന് അനുവദിച്ചിരുന്നു. ഇനി ബോർഡ് ഇദ്ദേഹത്തിന്‍റെ തടഞ്ഞുവെച്ചിരിക്കുന്ന പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിക്കും.
പക്ഷേ, പത്താംക്ലാസിലെ ഇംഗ്ലീഷ് തോറ്റതിനാൽ ഫലം തടഞ്ഞുവെച്ചു. തുടർന്ന് ഓഗസ്റ്റ് 18-ന് പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയെഴുതി. പിതാവായ ദേവിലാൽ രാഷ്ട്രീയത്തിൽ സജീവമായതോടെ ചൗതാലക്ക് വിദ്യാഭ്യാസം ഉപേക്ഷിച്ച് കൃഷിയും കുടുംബകാര്യങ്ങളും നോക്കിനടത്തേണ്ടി വന്നതായി ഓം പ്രകാശ് ചൗതാലയുടെ മകൻ അഭയ് സിങ് ചൗതാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.