ജെ.യുവിലെ പൊലീസ് അതിക്രമം; പ്രതിഷേധവുമായി തുറന്ന സ്ഥലത്ത് ക്ലാസെടുത്ത് പ്രഫസർ
text_fieldsലക്നോ: വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമം കണ്ട് ഉത്സ റേക്ക് കയ്യുംകെട്ടിയിരിക്കാനായില്ല. ജാദവ്പൂർ സർവകലാശാലയിലെ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ഉത്സ റേ. അദ്ദേഹം കുട്ടികളുമായി ക്ലാസു വിട്ടിറങ്ങി പുറത്തിരുത്തി അവരെ പഠിപ്പിച്ചു. രാവിലെ 10 മുതൽ 11.45 വരെ ബിരുദാനന്തര ഒന്നാം വർഷ ക്ലാസ് നടത്തി. 20തോളം വിദ്യാർത്ഥികൾ അതിൽ പങ്കെടുത്തു. സർവകലാശാലയുടെ ഡ്രൈവ്‌വേയിലേക്ക് നയിക്കുന്ന സുബർണ ജയന്തി ഭവന് പുറത്ത് ക്ലാസ് നടന്നു.
‘ചില വിദ്യാർത്ഥികൾ എന്നെ സമീപിച്ച് പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് തുറസ്സായ സ്ഥലത്ത് ക്ലാസ് എടുക്കാൻ ആവശ്യപ്പെട്ടുവെന്നും ഞാൻ അവരുടെ ആഗ്രഹം നിറവേറ്റി’യെന്നും റേ പറഞ്ഞു. പ്രതിഷേധ സൂചകമായി ജെ.യു.വിൽ തുറന്ന സ്ഥലത്ത് ക്ലാസുകൾ നടത്തുന്നത് അസാധാരണമല്ലെന്ന് റേ ചൂണ്ടിക്കാട്ടി.
മാർച്ച് 1ന്, തൃണമൂൽ അനുകൂല അധ്യാപക സംഘടനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം ജെ.യു. കാമ്പസിൽ നിന്ന് പോകുമ്പോൾ ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവിന്റെ കാർ തടയാൻ ഒരു കൂട്ടം വിദ്യാർത്ഥികൾ ശ്രമിച്ചു. വിദ്യാർഥികളിൽ ഒരാളായ ഇന്ദ്രാനുജ് റോയിക്ക് മന്ത്രിയുടെ കാർ ഇടിച്ചതിനെ തുടർന്ന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ വാഹനം കാമ്പസിൽനിന്ന് പുറത്തുപോകുന്നത് ഇന്ദ്രാനുജ് തടയാൻ ശ്രമിച്ചപ്പോൾ അത് അവഗണിച്ച് കാർ എടുക്കുകയായിരുന്നു.
അടുത്ത ദിവസം, ഇപ്പോൾ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്ന മുൻ വിദ്യാർഥിയായ മുഹമ്മദ് സഹിൽ അലിയെ തീവെപ്പ്, നശീകരണ പ്രവർത്തനങ്ങൾ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച മറ്റൊരു വിദ്യാർത്ഥിയായ സൗമ്യദീപ് മഹന്തയെയും അറസ്റ്റ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.