ഹൃദയം തുറന്ന് ശസ്ത്രക്രിയ; 19 ദിവസക്കാരിക്ക് പുതുജീവൻ
text_fieldsന്യൂഡൽഹി: മൂന്നാഴ്ച മാത്രം പ്രായമുള്ള പെൺകുഞ്ഞിന് ഹൃദയം തുറന്ന ശസ്ത്രക്രിയയിലൂടെ പുതുജന്മം. അപൂർവ ഹൃദ്രോഗം ബാധിച്ച 19 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനാണ് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ നടത്തിയത്.
ഒാക്സിജൻ അടങ്ങിയ രക്തം ഹൃദയത്തിലെത്താത്ത അപൂർവ അവസ്ഥയിലായിരുന്നു കുഞ്ഞ്. കരളിലെ സിരയോട് ചേർന്ന ഭാഗത്തുകൂടി രക്തം നഷ്ടപ്പെടുന്ന അവസ്ഥയിലാണ് അടിയന്തര ശസ്ത്രക്രിയ നടത്തിയതെന്ന് ഇന്ദ്രപസ്ഥ അപ്പോളോ ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി കൺസൾട്ടൻറ് മനീഷ ചക്രവർത്തി പറഞ്ഞു. 2.2 കി.ഗ്രാം മാത്രമായിരുന്നു കുട്ടിയുടെ ഭാരം. ഉയർന്ന ശ്വാസകോശ സമ്മർദമുള്ള കുട്ടിയുടെ ശസ്ത്രക്രിയയിൽ ശരീരഭാരം വലിയ വെല്ലുവിളിയായിരുന്നു. 30 മിനിറ്റ് രക്തചംക്രമണം നിർത്തിവെച്ചായിരുന്നു ശസ്ത്രക്രിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.