ഡൽഹി നിവാസികളെ 2 വർഷം നീണ്ട ദുരിതത്തിലേക്ക് തള്ളിവിട്ടത് ബി.ജെ.പി: സിസോദിയ
text_fieldsന്യൂഡൽഹി: 20 എം.എൽഎമാരെ പുറത്താക്കിയ നടപടി ബി.ജെ.പിയുടെ നിലവാരമില്ലാത്ത രാഷ്ട്രീയക്കളിക്ക് ഉദാഹരണമാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ട്വിറ്ററിൽ ഡൽഹി നിവാസികൾക്ക് എഴുതിയ തുറന്ന കത്തിലാണ് സിസോദിയയുടെ വിമർശനം.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ഡൽഹി നിവാസികളെ രണ്ട് വർഷം നീണ്ടുനിൽക്കുന്ന ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നാണ് മനീഷ് സിസോദിയയുടെ വാദം. 20 നിയമസഭ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കുകയാണ് ബി.ജെ.പി. രാജ്യ തലസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെ രണ്ട് വർഷത്തേക്ക് സ്തംഭിപ്പിക്കുന്നതിന് തുല്യമാണ് ഇത്.
'20 എം.എൽ.എമാരെ അയോഗ്യരാക്കി ബി.ജെ.പി തെരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചു. ഇതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വരികയും എല്ലാതരത്തിലുള്ള വികസന പ്രവർത്തനങ്ങളും നിർത്തിവെക്കുകയും ചെയ്യും. ഇതുകഴിഞ്ഞാലുടനെ ലോകസഭ തെരഞ്ഞടുപ്പായി. അപ്പോഴും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കേണ്ടി വരും. പിന്നീട് ഡൽഹിയിൽ നിയമസഭ തെരഞ്ഞെടുപ്പ് വരുമ്പോഴും ഇത് തന്നെ സംഭവിക്കും. അങ്ങനെ ബി.ജെ.പി രണ്ട് വർഷത്തേക്ക് ഡൽഹിയിലെ വികസന പ്രവർത്തനങ്ങളെല്ലാം സ്തംഭവാവസ്ഥയിലാകും.' സിസോദിയ എഴുതുന്നു.
കഴിഞ്ഞ ആഴ്ചയിൽ ഇരട്ടപ്പദവി വഹിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷണർ 20 ആപ് എം.എൽ.എമാരെ അയോഗ്യരാക്കിയായിരുന്നു. നടപടി രാഷ്ട്രപതിയും ശരിവെച്ച സാഹചര്യത്തിൽ പരാതിയുമായി എ.എ.പി കോടതിയെ സമീപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.