Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2017 5:46 AM IST Updated On
date_range 30 Sept 2017 5:46 AM ISTമോദിയോട് മാധ്യമ പ്രവർത്തകൻ; ‘എെൻറ ജീവൻ അപകടത്തിലാണോ?’
text_fieldsbookmark_border
ന്യൂഡൽഹി: ‘‘എെൻറ ജീവൻ അപകടത്തിലാണോ?’’ -എൻ.ഡി.ടി.വിയുടെ പ്രമുഖ വാർത്ത അവതാരകൻ രവീഷ് കുമാർ ഇൗ ചോദ്യം ഉന്നയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ്. പ്രധാനമന്ത്രി ട്വിറ്ററിലും മറ്റും ഫോളോചെയ്യുന്ന കയറ്റുമതിക്കാരൻ നീരജ് ദവെയുടെ വകയാണ് രവീഷ് കുമാറിന് കിട്ടുന്ന ചില ഭീഷണി സന്ദേശങ്ങളെന്ന് വെളിപ്പെട്ടതിനു പിന്നാലെയാണ് ജീവഭയം പ്രകടിപ്പിക്കുന്ന കത്ത്.
സോഷ്യൽ മീഡിയ വഴി രവീഷ് കുമാറിനെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നവരിൽ ചിലരുടെ കുറിപ്പുകളും ചിത്രങ്ങളും മറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദി നവമാധ്യമങ്ങളിൽ പരതാറുണ്ടെന്ന് ‘ആൾട്ട്ന്യൂസ് ഡോട്ട് ഇൻ’ നടത്തിയ അന്വേഷണത്തിലാണ് വെളിപ്പെട്ടത്. ബി.ജെ.പിക്കും മോദിസർക്കാറിനും അനഭിമതരായ മാധ്യമപ്രവർത്തകരെ പീഡിപ്പിക്കുന്ന വിധം നവമാധ്യമങ്ങളിൽ സംഘം ചേർന്ന് പ്രവർത്തനം നടക്കുന്നതായും ഇൗ അന്വേഷണത്തിൽ തെളിഞ്ഞു.
കടുത്ത സംഘ്പരിവാർ പശ്ചാത്തലമുള്ള നീരജ് ദവെയാണ് കഥയിലെ പ്രധാനി. ഇയാൾക്കൊപ്പം നിഖിൽ ദാദിച്ച്, ആകാശ് സോണി എന്നിവർക്കും സോഷ്യൽ മീഡിയ വഴിയുള്ള ദുരൂഹനീക്കങ്ങളിൽ പങ്കുള്ളതായി തെളിഞ്ഞു. പത്രപ്രവർത്തക ഗൗരി ലേങ്കഷ് കൊല്ലപ്പെട്ടശേഷം, അവർക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയ ആളാണ് ദാദിച്ച്. നിരവധി കേന്ദ്രമന്ത്രിമാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ആകാശ് സോണിയുടെ വകയായി ഫേസ്ബുക്കിലും മറ്റുമുണ്ട്.
സെപ്റ്റംബർ 22ന് രവീഷ് കുമാറിന് കിട്ടിയ സേന്ദശം ‘നീ ജീവിച്ചിരിക്കുന്നതിൽ എനിക്ക് ദുഃഖമുണ്ട്’ എന്നായിരുന്നു. ‘ഒാം ധർമ രക്ഷിത് രക്ഷിത്’ എന്ന വാട്സ്ആപ് ഗ്രൂപ്പു വഴിയായിരുന്നു ഇത്. അത് അയച്ച നമ്പർ ‘ആഞ്ജനേയ എക്സ്പോർട്സ്’ എന്ന ഒരു കയറ്റുമതി സ്ഥാപനത്തിേൻറതാണെന്ന് തെളിഞ്ഞു. അതിെൻറ ഉടമയാണ് നീരജ് ദവെ. ഒാം ധർമ രക്ഷിത് രക്ഷിത് പോലുള്ള തീവ്രഗ്രൂപ്പുകളിലേക്ക് ആളുകളെ സ്വമേധയാ ചേർക്കുകയാണ് ചെയ്യുന്നത്. പന്തിയല്ലെന്നു കണ്ട് ഇൗ ഗ്രൂപ്പിൽനിന്ന് പുറത്തുചാടിയാലും, തൊട്ടുപിന്നാലെതന്നെ വീണ്ടും ചേർക്കപ്പെടുന്നു. ഇങ്ങനെ അധിക്ഷേപവും ഭീഷണിയും തുടരുന്നു.
മോദി ഫോേളാ ചെയ്തവരും ഇതിനു പിന്നിലുണ്ടെന്ന് വന്നതോടെ, മുതിർന്ന പത്രപ്രവർത്തകനുനേരെ നിരന്തരം ഉയരുന്ന അധിക്ഷേപത്തിനും ഭീഷണിക്കും ഒൗദ്യോഗികമായ അംഗീകാരമുണ്ടോ എന്ന ചോദ്യമാണ് ഉയർന്നിരിക്കുന്നത്. പത്രപ്രവർത്തക ഗൗരി ലേങ്കഷ് കൊല്ലപ്പെട്ട സംഭവം ഉയർത്തിയ സാമൂഹിക വിഹ്വലതകൾക്കിടയിലാണ് രവീഷ് കുമാർ സ്വന്തം അനുഭവവും ആശങ്കയും പ്രധാനമന്ത്രിക്ക് എഴുതിയ തുറന്ന കത്തിൽ വിവരിക്കുന്നത്. പ്രധാനമന്ത്രി നവമാധ്യമങ്ങളിൽ ഇടപഴകുന്ന ചിലരോട് തന്നെ വകവരുത്താൻ പദ്ധതിയുണ്ടോ എന്ന് ചോദിക്കണമെന്ന് ഇൗ കത്തിൽ രവീഷ് കുമാർ ആവശ്യപ്പെട്ടു.
ഹിന്ദുസ്ഥാൻ ടൈംസ് ഗ്രൂപ് എഡിറ്റർ ഇൻ-ചീഫ് സ്ഥാനത്തുനിന്ന് ബോബി ഘോഷിനെ പുറത്താക്കിയത് മോദിക്ക് ഇഷ്ടമല്ലാത്തതുകൊണ്ടാണെന്ന് രവീഷ് കുമാർ കത്തിൽ ആരോപിച്ചു. രാജ്യത്തിെൻറ പ്രധാനമന്ത്രിക്ക് ഒരു പത്രപ്രവർത്തകെൻറ പണി കളയാൻ കഴിയുമെന്ന് വിശ്വസിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. സത്യം പുലരാതിരിക്കില്ല. അധികാരത്തിനു മുന്നിൽ നെഞ്ചു വിരിച്ചുനിന്ന് സംസാരിക്കാനുള്ള ധൈര്യമാണ് ഭരണഘടന നൽകുന്നത്. അതു സംരക്ഷിക്കാൻ പ്രധാനമന്ത്രി ബാധ്യസ്ഥനാണെന്നും രവീഷ് കുമാർ കത്തിൽ പറഞ്ഞു.
ഗൗരി ലേങ്കഷിെൻറ ഗതിവരുമെന്ന് മാധ്യമപ്രവർത്തകർക്ക് താക്കീത്; ഡൽഹി പൊലീസ് എട്ടു കേസ് രജിസ്റ്റർ ചെയ്തു
മോദി സർക്കാറിനെയും ആർ.എസ്.എസ്, ബി.ജെ.പി എന്നിവയെയും വിമർശിച്ചാൽ കൊല്ലപ്പെട്ട ഗൗരി ലേങ്കഷിെൻറ ഗതിവരുമെന്ന് ഡൽഹിയിലെ നിരവധി മാധ്യമ പ്രവർത്തകർക്ക് വാട്സ്ആപ്പിൽ മുന്നറിയിപ്പ്. ഇൗ മാസാദ്യമാണ് ബംഗളൂരുവിൽ പത്രപ്രവർത്തക ഗൗരി ലേങ്കഷിനെ വീട്ടുമുറ്റത്ത് വെടിവെച്ചു കൊന്നത്. ദ ഹിന്ദു റിപ്പോർട്ടർ മുഹമ്മദലിയാണ് ഇത്തരത്തിൽ ഭീഷണി സന്ദേശം ലഭിച്ച ഒരാൾ. ഇതിനുശേഷം വിലാസം മാറ്റിയെന്നും ഒറ്റക്ക് താമസിക്കുന്നത് അപകടമാണെന്ന് േബാധ്യെപ്പട്ടുവെന്നും 33കാരനായ അദ്ദേഹം പറഞ്ഞു. ദ ക്വിൻറ് എന്ന ഒാൺലൈൻ ന്യൂസ് പോർട്ടലിൽ ജോലിചെയ്യുന്ന ദീക്ഷ ശർമക്കും മുന്നറിയിപ്പ് കിട്ടി.
ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമായി ജോലി ചെയ്യുന്ന ഡസനോളം റിപ്പോർട്ടർമാർ മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിച്ചവരിൽ ഉൾപ്പെടുന്നു. ഡൽഹി പൊലീസ് എട്ടു കേസ് ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സമാന സ്വഭാവമുള്ള കേസുകളാണ് ഇതെന്നും ഭീഷണിയുടെ ഉറവിടം കണ്ടെത്താൻ സൈബർ സെല്ലിന് കൈമാറിയെന്നും ഡൽഹി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ സുരക്ഷയുറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ചവാൻ ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിന് കത്തയച്ചു. വാട്സ്ആപ് സന്ദേശങ്ങളിൽ വ്യക്തമായി എഴുതിയിട്ടുണ്ടെങ്കിലും ഇത്തരം താക്കീതുകളിൽ തങ്ങൾക്ക് പങ്കില്ലെന്ന് ആർ.എസ്.എസ് പറയുന്നു. സംഘടനയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നാണ് വിശദീകരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story