സർവകലാശാല, കോളജ് തുറക്കൽ; യു.ജി.സി മാർഗനിർദേശങ്ങളായി
text_fieldsന്യൂഡൽഹി: കോവിഡ് -19 കണക്കിലെടുത്ത് മാർച്ച് മുതൽ അടച്ചിട്ട രാജ്യത്തെ സർവകലാശാലകളും കോളജുകളും വീണ്ടും തുറക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ (യു.ജി.സി) വ്യാഴാഴ്ച പുറപ്പെടുവിച്ചു. കേന്ദ്ര സർവകലാശാലകൾക്കും മറ്റു കേന്ദ്ര ധനസഹായമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാമ്പസുകൾ വീണ്ടും തുറക്കാനുള്ള തീരുമാനം വൈസ് ചാൻസലർമാർക്കും മേധാവികൾക്കും വിട്ടുകൊടുത്തു.
സംസ്ഥാന സർവകലാശാലകൾക്കും കോളജുകൾക്കും ബന്ധപ്പെട്ട സർക്കാറുകൾ നിർദേശം നൽകണം. സംസ്ഥാന സർവകലാശാലകൾ, സ്വകാര്യ സർവകലാശാലകൾ, കോളജുകൾ എന്നിവയുൾപ്പെടെ മറ്റെല്ലാ സ്ഥാപനങ്ങൾക്കും ക്ലാസുകൾ ആരംഭിക്കാൻ അതത് സംസ്ഥാന സർക്കാറുകൾക്ക് തീരുമാനമെടുക്കാം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഘട്ടംഘട്ടമായി കാമ്പസുകൾ ആരംഭിക്കാൻ സർവകലാശാലകളോടും കോളജുകളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യു. ജി.സി അറിയിച്ചു.
സർവകലാശാലകളെയും കോളജുകളെയും കണ്ടെയ്ൻമെൻറ് സോണിന് പുറത്താണെങ്കിൽ മാത്രമേ തുറക്കാൻ അനുവദിക്കൂ. മാത്രമല്ല, കണ്ടെയ്ൻമെൻറ് സോണുകളിൽ താമസിക്കുന്ന വിദ്യാർഥികളെയും സ്റ്റാഫിനെയും കോളജുകളിൽ അനുവദിക്കില്ല എന്നും യു.ജി.സി മാർഗനിർദേശങ്ങളിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.