ഇസ്രായേലില്‍നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം ഡല്‍ഹിയിലെത്തി, ഇവരിൽ ഏഴ് മലയാളികൾ
text_fieldsന്യൂഡല്‍ഹി: യുദ്ധത്തിെൻറ പശ്ചാത്തലത്തില്‍ ഇസ്രായേലില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി രൂപംകൊടുത്ത `ഓപ്പറേഷന്‍ അജയ്' ദൗത്യം ആരംഭിച്ചു. ഏഴ് മലയാളികളടക്കം 212 പേരുമായി ടെല്‍ അവീവില്‍നിന്ന് എ.ഐ. 1140 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം വെള്ളിയാഴ്ച രാവിലെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി.
പി.എച്ച്.ഡി വിദ്യാർഥി കണ്ണൂർ ഏച്ചൂർ സ്വദേശി എം.സി. അച്ചുത്, ബിരുദാനന്തര ബിരുദ വിദ്യാർഥിനി കൊല്ലം കിഴക്കും ഭാഗം സ്വദേശി ഗോപിക ഷിബു, പി. എച്ച്.ഡി വിദ്യാർഥി മലപ്പുറം പെരിന്തൽ മണ്ണ മേലാറ്റൂർ സ്വദേശി ശിശിര മാമ്പറം കുന്നത്ത്്്, തിരുവനന്തപുരം സ്വദേശി ദിവ്യ റാം,പാലക്കാട് സ്വദേശി നിള നന്ദ, മലപ്പുറം ചങ്ങാരം കുളം സ്വദേശി രാധികേഷ് രവീന്ദ്രൻ നായർ ഭാര്യ ടി.പി. രസിത എന്നിവരാണ് മലയാളികൾ. 8.20 നുള്ള വിസ്താര ഫ്ലൈറ്റിൽ ഇവർ തിരുവനന്തപുരത്തെത്തും. പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
വിദ്യാര്‍ഥികളടക്കം 18,000 ഇന്ത്യക്കാരാണ് ഇസ്രായേലിലുള്ളതെന്ന് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച വാർത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇവരില്‍ നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമറിയിച്ചവരെയാണ് ദൗത്യത്തിെൻറ ഭാഗമായി തിരിച്ചുകൊണ്ടുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.