ഓപറേഷൻ ഗംഗ: 6400 ഇന്ത്യക്കാരെ തിരികെയെത്തിച്ചു; കൂടുതൽ വിമാനങ്ങൾ ക്രമീകരിക്കും
text_fieldsന്യൂഡൽഹി: ആദ്യ നിർദേശം നൽകിയതു മുതൽ ഇതുവരെ 18,000 ഇന്ത്യക്കാർ യുക്രെയ്ൻ വിട്ടതായി വിദേശകാര്യ മന്ത്രാലയം. രക്ഷാദൗത്യമായ ഓപറേഷൻ ഗംഗയുടെ ഭാഗമായി 30 വിമാനങ്ങളിലായി 6,400 ഇന്ത്യക്കാരെ യുക്രെയ്നിൽനിന്ന് ഇതുവരെ തിരികെയെത്തിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ 18 വമാനങ്ങൾ കൂടി രക്ഷാദൗത്യത്തിന് ക്രമീകരിച്ചതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ച്ചി അറിയിച്ചു.
യുക്രെയ്ൻ അതിർത്തി കടന്ന് നിരവധി ഇന്ത്യക്കാരാണ് അയൽ രാജ്യങ്ങളിലെത്തിയത്. തുടർന്നാണ് കൂടുതൽ വിമാനങ്ങൾ ക്രമീകരിച്ചത്. ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിന് നടപടികൾ വേഗിത്തിലാക്കും. വരുംദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ ക്രമീകരിക്കും. മൂന്നു ദിവസത്തിനുള്ളിൽ കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാകും. നാട്ടിലേക്ക് മടങ്ങുന്നവർക്ക് ആവശ്യമായ ഭക്ഷണവും താമസവും ലഭ്യമാക്കുന്നുണ്ട്.
ഇന്ത്യക്കാരെ സുരക്ഷിതമായി പുറത്തു കടക്കാൻ സഹായിക്കുന്ന യുക്രെയ്ൻ സർക്കാറിനെയും അയൽ രാജ്യങ്ങളെയും അഭിനന്ദിക്കുന്നതായും അരിന്ദം അറിയിച്ചു. ഇന്ത്യക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിന് യുക്രെയ്ൻ, റഷ്യൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. നിർദേശത്തെ തുടർന്ന് വയിലൊരു വിഭാഗം വിദ്യാർഥികൾ ഖാർകീവ് വിട്ടതായും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.