Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Operation Hasta in Karnataka
cancel
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി പാളയത്തിൽ...

ബി.ജെ.പി പാളയത്തിൽ ആശങ്ക പടർത്തി ‘ഓപ്പറേഷൻ ഹസ്ത’; എം.എൽ.എമാർ യോഗത്തിൽനിന്ന്​ വിട്ടുനിന്നു

text_fields
bookmark_border

ബെംഗളൂരു: കർണാടകയിൽ ബി.ജെ.പി പാളയത്തിൽ ആശങ്ക പടർത്തി കോൺഗ്രസ്​ കരുനീക്കം. ബി.എസ്. യെദ്യൂരപ്പ വിളിച്ചുചേർത്ത പ്രധാനപ്പെട്ട യോഗത്തിൽ നിന്ന് രണ്ട് ബി.ജെ.പി എംഎൽഎമാർ വിട്ടു നിന്നതായി റിപ്പോർട്ട്​. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പതിനഞ്ചോളം ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസിലേക്ക് മാറുമെന്ന്​ ചില നേതാക്കൾ അനൗദ്യോഗികമായി വാർത്ത പുറത്തു വിട്ടിരുന്നു. ‘ഓപ്പറേഷൻ ഹസ്ത’ എന്ന രഹസ്യപ്പേരിലാണ്​ കോൺഗ്രസ്​ നീക്കം.

ഓപ്പറേഷൻ ലോട്ടസിന്​ ബദലായിട്ടാണ്​ ഓപ്പറേഷൻ ഹസ്ത വിഭാവനം ചെയ്​തിരിക്കുന്നത്​. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി നേതാക്കൾ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ഇല്ലാതാക്കുന്നതിനാണ് ബി.ജെ.പി യോഗം സംഘടിപ്പിച്ചത്. ഇതിൽ രണ്ട്​ എം.എൽ.എമാർ പ​ങ്കെടുത്തില്ല. മുൻ മന്ത്രിയും ബി.ജെ.പി എം.എൽ.എയുമായ എസ്.ടി. സോമശേഖറും ഭൈരതി ബസവരാജു എം.എൽ.എയുമാണ്​ യോഗത്തിൽ പങ്കെടുക്കാത്തവർ. ബെംഗളൂരു സ്വദേശികളായ ഇരുവരും ഒറ്റയ്ക്ക് സീറ്റ് നേടാൻ കഴിവുള്ളവരാണെന്നാണ്​ കോൺഗ്രസ്​ പ്രചരണം. സോമശേഖരനാകട്ടെ നേരത്തേ ഡി.കെ. ശിവകുമാർ തന്റെ ഗുരുവാണെന്ന്​ പറഞ്ഞ്​ രംഗത്തുവരികയും ചെയ്തിരുന്നു.

ബംഗളൂരുവിലെ കെ.ആർ പുരം സീറ്റിലെ എം.എൽ.എയാണ് ഭൈരതി ബസവരാജു. ബസവരാജുവിനെ കോൺഗ്രസിലെത്തിക്കാൻ ശിവകുമാർ ശ്രമിക്കുന്നുണ്ട്. ഓപ്പറേഷൻ ഹസ്തയെക്കുറിച്ചുള്ള വാർത്തകൾ ശിവകുമാർ തള്ളിയിട്ടില്ല. പാർട്ടിയുടെ നന്മയ്ക്കു വേണ്ടി എന്തു വേണമെങ്കിലും ചെയ്യുമെന്നാണ് ശിവകുമാർ പറയുന്നത്. എന്നാൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ നീക്കങ്ങൾക്ക്​ അത്ര അനുകൂലമല്ല എന്നും റിപ്പോർട്ടുകളുണ്ട്​.

യെദ്യൂരപ്പയുടെ വസതിയിലായിരുന്നു ബി.ജെ.പി യോഗം നടന്നത്​. യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിച്ച യെദിയൂരപ്പ, പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ല എന്നും യോഗം തിടുക്കത്തിൽ സംഘടിപ്പിച്ചതാണെന്നും സ്ഥലത്തുണ്ടായവരെല്ലാം യോഗത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും പറഞ്ഞു. ‘ആരും ബി.ജെ.പി വിടുന്നില്ല. എല്ലാവരും കൂടെയുണ്ട്. വിഷയം അടിയന്തരമായി അറിയിച്ചതിനാൽ എല്ലാ നേതാക്കൾക്കും പങ്കെടുക്കാനായില്ല. ഒന്നോ രണ്ടോ നേതാക്കൾ മാത്രമാണ്​ പ​ങ്കെടുക്കാത്തത്​.ഞാൻ അഅവരോട് വ്യക്തിപരമായി സംസാരിക്കും. ആരും പാർട്ടി വിടില്ലെന്ന് ഉറപ്പിക്കും’-യെദിയൂരപ്പ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaBJPOperation Hasta
News Summary - Operation Hasta in Karnataka: 2 BJP MLAs skip crucial meeting
Next Story