Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഓ​പ​റേ​ഷ​ൻ കാ​വേ​രി’...

‘ഓ​പ​റേ​ഷ​ൻ കാ​വേ​രി’ തുടരുന്നു; 135 ഇന്ത്യക്കാരെ കൂടി ജിദ്ദയിലെത്തിച്ചു, മടങ്ങിയെത്തിയത് 3,300 പേ​ർ

text_fields
bookmark_border
operation kaveri
cancel

ന്യൂഡൽഹി: ആഭ്യന്തര സംഘർഷം തുടരുന്ന സുഡാനിൽ നിന്ന് 135 ഇന്ത്യൻ പ്രവാസികളെ കൂടി സൗദി അറേബ്യയിലെ ജിദ്ദയിലെത്തിച്ചു. പോർട്ട് സുഡാനിൽ നിന്നുള്ളവരെയാണ് തിരികെ എത്തിച്ചതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

‘ഓ​പ​റേ​ഷ​ൻ കാ​വേ​രി’ ദൗ​ത്യ​ത്തി​ന്‍റെ ഭാഗമായുള്ള 22മത്തെ ബാ​ച്ചാണ് ഇന്ന് ജിദ്ദയിലെത്തിയത്. ഇ​തോ​ടെ ജി​ദ്ദ​യി​ലെ​ത്തി​ച്ച​വ​രു​ടെ എ​ണ്ണം 3,635 ആ​യി. ബു​ധ​നാ​ഴ്ച 253 ഇന്ത്യക്കാരെ വ്യോ​മ​സേ​ന വി​മാ​ന​ങ്ങ​ളി​ൽ ജി​ദ്ദ​യി​ൽ എത്തിച്ചിരുന്നു.

ജിദ്ദയിൽ എ​ത്തി​യ​വ​രി​ൽ 3,300 പേ​രെ ഇ​തു​വ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു. ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലാ​യി 293 ആ​ളു​ക​ളാ​ണ് പു​റ​പ്പെ​ട്ട​ത്. ഇ​തി​ൽ 231 പേ​ർ മും​ബൈ​യി​ലേ​ക്കും 62 പേ​ർ ഡ​ൽ​ഹി​യി​ലേ​ക്കു​മാ​ണ് എത്തിയത്.

വ്യോ​മസേ​ന​യു​ടെ അ​ഞ്ച് ക​പ്പ​ലി​ലും 15 വി​മാ​ന​ങ്ങ​ളി​ലു​മാ​യാ​ണ് ഇ​ന്ത്യ​ൻ പൗരന്മാരെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ൽ 21 ബാ​ച്ചു​ക​ളും എ​ത്തി​യ​ത് ജി​ദ്ദ​യി​ലാ​ണ്. 20 ആ​ളു​ക​ളു​ള്ള 19-ാം ബാ​ച്ച് ക​ര​മാ​ർ​ഗം സു​ഡാ​ന്റെ അ​തി​ർ​ത്തി വ​ഴി ചാ​ഡി​ലേ​ക്കാ​ണ് എ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian airforceOperation Kaveri
News Summary - Operation Kaveri: 135 passengers are flying to Jeddah onboard IAF C-130J aircraft
Next Story