കാർഷിക നിയമത്തിനെതിരെ പ്രതിപക്ഷം നുണകളും കിംവദന്തികളും പ്രചരിപ്പിക്കുന്നുവെന്ന് നരേന്ദ്രമോദി
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിപക്ഷം നുണകളും കിംവദന്തികളും പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. അടിസ്ഥാന താങ്ങുവിലയും മണ്ഡികളും ഇല്ലാതാകില്ല. കാർഷിക നിയമം നടപ്പാക്കിയാൽ സ്വകാര്യ കമ്പനികൾ കുറഞ്ഞ വിലക്ക് കർഷകരുടെ വിളകൾ വാങ്ങുമെന്നും സ്ഥലം ഏറ്റെടുക്കുെമന്നും പ്രതിപക്ഷം പ്രചരിപ്പിക്കുകയാണെന്നും അതെല്ലാം നുണയാണെന്നും മോദി പറഞ്ഞു.
കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം ഒരു മാസം പിന്നിടുേമ്പാഴാണ് മോദിയുടെ പ്രതികരണം. ആറുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത കർഷകരുമായി സംവദിക്കുകയായിരുന്നു മോദി.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ അടുത്ത ഗഡുവായി 18,000 കോടി രൂപ പ്രഖ്യാപിച്ചു. ഒമ്പതുകോടി കർഷകർക്ക് ബാങ്ക് അക്കൗണ്ടുവഴി സഹായധനം ലഭിക്കും. രാഷ്ട്രീയ വൈരാഗ്യത്തോടെ ബംഗാൾ സർക്കാർ കർഷകർക്ക് അവകാശപ്പെട്ട സഹായങ്ങൾ നിരസിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിസാൻ ക്രഡിറ്റ് കാർഡിന്‍റെ ഗുണങ്ങെളക്കുറിച്ച് പ്രചരിപ്പിക്കണമെന്ന് കർഷകരോട് പ്രധാനമന്ത്രി അഭ്യർഥിച്ചു. കിസാൻ ക്രഡിറ്റ് കാർഡ് വഴി കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ എളുപ്പത്തിൽ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിൽ ഒരുമാസമായി തുടരുന്ന കർഷക പ്രക്ഷോഭം തണുപ്പിക്കാനുള്ള കേന്ദ്രസർക്കാറിന്‍റെ നടപടിയുടെ ഭാഗമായാണ് മോദി നേരിട്ടിറങ്ങുന്നത്. മോദിയുടെ പ്രസംഗം കൂടുതൽ പേരിലേക്കെത്തിക്കാൻ ബി.ജെ.പി പ്രവർത്തകർ നീക്കങ്ങൾ നടത്തിയിരുന്നു. വലിയ സ്ക്രീനുകളിൽ പ്രസംഗം കാണിക്കാനും കേന്ദ്രം അച്ചടിച്ച് നൽകിയ ലഘുലേഖ വിതരണം ചെയ്യാനുമുള്ള നെട്ടോട്ടത്തിലായിരുന്നു പ്രവർത്തകർ. കാർഷിക നിയമം പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യം പരിഗണിക്കില്ലെന്ന സൂചനയാണ് ഇതിലൂടെ നൽകുന്നത്. എന്നാൽ നിയമങ്ങൾ പിൻവലിക്കുന്നതുവരെ പ്രക്ഷോഭത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.